Wednesday, June 25, 2008

ജൂണ്‍ 25

ഒരു ക്യാമറ വളരെ കാലമായുള്ള സ്വപ്നമായിരുന്നു...
പക്ഷെ അതു സഫലമാകാന്‍ പാച്ചു ജനിക്കുന്നതു് വരെ കാത്തിരിക്കേണ്ടി വന്നു.
മോളുടെ കളിയും ചിരിയും കരച്ചിലും എല്ലാം പകര്‍ത്തി വെക്കാന്‍ ഒരു ക്യാമറ...
അങ്ങിനെ ഒരു 3.2 മെഗാപിക്സല്‍ ക്യാമറ സ്വന്തമായി.

പിന്നീടു് ഭാര്യ നല്‍കിയ പിറന്നാള്‍ സമ്മാനത്തിന്‍റെ രൂപത്തില്‍ അതു 6 മെഗാപിക്സലിലേക്കു മാറി. പക്ഷെ, അതുകൊണ്ടു് കൂടുതല്‍ കഷ്ടപ്പെട്ടതു് നിങ്ങള്‍ ബൂലോഗ വാസികളായിരുന്നു എന്നതു വേറെ കാര്യം. വീട്ടിലെ ചട്ടി, കലം, പച്ചക്കറി, ടോയു്, വാട്ടര്‍ ബോട്ടില്‍... ഇത്യാദി വസ്തുക്കള്‍ പോസ്റ്റുകളായി വന്നു നിങ്ങളെ പരീക്ഷിച്ചു കൊണ്ടിരുന്നു.

എന്നെ കണ്ടാണല്ലോ പാച്ചു വളരുന്നതു്...

‘ഉപ്പാ എനിക്കു് ഫോട്ടോ എടുക്കണം...’ അവളുടെ ആവശ്യം...
‘ആയ്ക്കോട്ടെ...’ ഞാന്‍ സമ്മതിച്ചു...
‘എനിക്കു് കത്തിയുടെ ഫോട്ടോ എടുക്കണം...’
ടേബിളിലിരുന്ന കത്തിയെ ചൂണ്ടി അവള്‍ ആവശ്യപ്പെട്ടു...
(കസേരയിലിരുന്ന എന്നെ ചൂണ്ടിക്കാണിക്കാത്തതു് ഭാഗ്യം)
‘ഇനി ജാം...’
‘ഇനി ഗ്ലാസ്സ്...’
‘.........’
‘.........’
‘ഇക്ക ക്യാമറയിലാക്കാന്‍ ബാക്കിയുള്ളതൊക്കെ ഇവള്‍ എടുക്കുംന്നു് തോന്നുന്നു...’
പാച്ചുവിന്‍റെ പടം പിടുത്തം തുടരുന്നതിലിടയ്ക്കു് ഭാര്യയുടെ കമന്‍റ്...

‘ഉപ്പാ ഈ പൂവ്വിന്‍റെ ഫോട്ടോ കൂടെ എടുക്കട്ടെ...’
ക്യാമറ തിരിച്ചു് ചോദിച്ചപ്പോള്‍ പാച്ചുവിന്‍റെ ആവശ്യം...
പാച്ചു പിടിച്ച ആ പൂവ്വിന്‍റെ പോട്ടം ദേ... താഴെ...



പാച്ചുവിന്‍റെ ഒരു പാടു അസുലഭ നിമിഷങ്ങള്‍ ഉള്ളില്‍ പകര്‍ത്തി വെച്ച ക്യാമറയെ ചെറിയ രീതിയിലെങ്കിലും ഉപയോഗിക്കാന്‍ കഴിയുന്ന കുട്ടിയായി കഴിഞ്ഞിരിക്കുന്നു പാച്ചു.

അങ്ങിനെ പാച്ചുവിന്‍റെ പടം പിടുത്തം കഴിഞ്ഞു വന്നപ്പോഴേക്കും ക്ലോക്കിലെ സൂചി രാത്രി പന്ത്രണ്ടുമണിയില്‍ നിന്നും കടന്നു് 2008 ജൂണ്‍ 25നു തുടക്കം കുറിച്ചിരുന്നു...
ഞങ്ങളുടെ ജീവിതത്തിലേക്കു് പാച്ചു കടന്നു വന്ന ജൂണ്‍ 25

33 comments:

വല്യമ്മായി said...

തറവാട്ടില്‍ നിന്നും ഒരു വല്യേ ഹാപ്പി റ്റു യു പാച്ചൂ

തറവാടി,വല്യമ്മായി,പച്ചാന,ആജു,ഉണ്ണി

ബഷീർ said...

Good photo...
Long life to Patchu..

ഉഗാണ്ട രണ്ടാമന്‍ said...

pachu...many many happy returns of the day...

നന്ദു said...

പാച്ചുവിന് സ്നേഹം നിറഞ്ഞ ജന്മദിനാശംസകൾ.
പോട്ടം പിടിത്തം അനുസ്യൂതം തുടരൂ....

Sharu (Ansha Muneer) said...

പാച്ചൂന് ഒത്തിരിയൊത്തിരി പിറന്നാള്‍ ആശംസകള്‍... :)

പാര്‍ത്ഥന്‍ said...

‘എനിക്കു് കത്തിയുടെ ഫോട്ടോ എടുക്കണം...’
ടേബിളിലിരുന്ന കത്തിയെ ചൂണ്ടി അവള്‍ ആവശ്യപ്പെട്ടു...
(കസേരയിലിരുന്ന എന്നെ ചൂണ്ടിക്കാണിക്കാത്തതു് ഭാഗ്യം)


വലിയ വ്യത്യാസമൊന്നും തോന്നുന്നില്ല. അത്‌ പാച്ചു മനസ്സിലാക്കിയെടുക്കാന്‍ ചിലപ്പോള്‍ സമയമെടുക്കുമെന്നേയുള്ളൂ.

നജൂസ്‌ said...

Happy Birthday മോളൂ...

Kaithamullu said...

പാച്ചു ചൂണ്ടിക്കാട്ടിയത് കസേരയിലേക്കാ!

ഹാപ്പി ബര്‍ത്ഡേ, ഡിയര്‍!

ഗുപ്തന്‍ said...

പാച്ചൂട്ട്യേ ഹാപ്പി ബെര്‍ത്ത്ഡേ..

ആ പൂവിന്റെ ഫോട്ടോ കലക്കീട്ടോ.. ഉപ്പായേക്കാള്‍ മെച്ചമാണിപ്പൊഴേ.. :)

അരവിന്ദ് :: aravind said...

൧.ഹാപ്പി ബര്‍ത്ത് ഡേ പാച്ചൂ :-)
ഫ്രം അച്യുതന്‍.
(പാര്‍ട്ടിക്ക് ദുബായിലേക്ക് വരണംന്ന് ണ്ടാര്‍ന്നു. അച്ഛന്‍ വിട്ടില്ല)

൨.പാച്ചുവിനും പാച്ചുവിന്റെ റ്റീമിനും ബര്‍ത്ത് ഡേ ആശംസകള്‍..
ഫ്രം അരവിന്ദ്
(പ്രൊ:അച്യുതന്‍ ആന്റ് കമ്പനി ഹെഡ്ഡോഫീസ്, ആഫ്രിക്ക)

അഭിലാഷങ്ങള്‍ said...

മിടുക്കിയായി വളരട്ടെ മോള്‍..

പിറന്നാളാശംസകള്‍...

:-)

ശ്രീ said...

പാച്ചുവിനു പിറന്നാള്‍ ആശംസകള്‍!
:)

sreeni sreedharan said...

പാച്ചൂന്‍ പിറന്നാളാശംസകള്‍സ്..

(അപ്പൊ പാച്ചൂന്‍ കത്തീം കൊടുവാളും തിരിച്ചറിയാമെന്ന് മനസ്സിലായ് !! ;)

ചിതല്‍ said...

മോളൂ........
ജന്മദിനാശംസകൾ...
നല്ല വര്‍ഷമാകട്ടേ...വരുന്നത്.

സുല്‍ |Sul said...

ഹാപ്പി റ്റു യു പാച്ചു.

അനു,അമി, സുല്‍മാമ സുല്‍മാമി
-സുല്‍

Shaf said...

പാച്ചുവിനു പിറന്നാള്‍ ആശംസകള്‍!
:)

Shaf said...

പാച്ചുവിനു പിറന്നാള്‍ ആശംസകള്‍!
:)

ആഷ | Asha said...

പാച്ചൂട്ടീടെ പേര് ഫാത്തിമാന്ന് ആണോ :)
ഹാപ്പി ബര്‍ത്ത്ഡേ പാച്ചൂട്ടി.
മോളെടുത്ത ഫോട്ടോ നന്നായീട്ടോ.

സന്തോഷ്‌ കോറോത്ത് said...

പാച്ചുവിന് സ്നേഹം നിറഞ്ഞ പിറന്നാളാശംസകള്‍ :)

തമനു said...

ഹാപ്പി ബത്ത് ടേ പാച്ചൂസ്..

പാര്‍ത്ഥന്‍ said...

പാച്ചുവിന്‌ ജന്മദിനാശംസകള്‍ നേരുന്നു. (നേരത്തെ വിട്ടുപോയതിനു ക്ഷമി.) പാര്‍ട്ടീണ്ടെങ്കെ അവിടെ വന്ന് ആശംസകള്‍ അറിയിക്കാം.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പാച്ചൂന് പിറന്നാളാശംസകള്‍!!!

അച്ഛന്‍ പാരായാണെന്നു പാച്ചൂന് ഇപ്പഴേ മനസ്സിലായല്ലേ, മിടുക്കി.

ഫോട്ടോ നന്നായീ ട്ടോ പാച്ചൂട്ടീ

അതുല്യ said...

പോട്ട്ം പിടിയ്ക്കാനായിട്ട് പാച്ചൂനെ പിടീച്ച് നിര്‍ത്തി എടുത്തത്, , പോലീസുകാരു പോക്കറ്റടിക്കാരെ ചുമരിന്റെ പിടിച് നിര്‍ത്തി പടം പിടിച്ച പോലായി. മര്യായ്ക് അവള്‍ അങ്ങോട്ടോ ഇങ്ങോട്ടൊ മാറി നില്‍ക്കുമ്പോഴ് ഒരു പടമെടുത്ത്തിടടേയ്.

(പാച്ചുവേ, അതുല്യാന്റി, ഈ അടുത്ത് വരെ ഞാന്‍ ക്യാമറയില്‍ ഒരോ തവണയും ക്ലിക്കുമ്പോഴ് ക്യാമറ ഓഫാകുമായിരുന്നു. എപ്പോഴും ക്ലിക്കാനായിറ്റ് ഓണ്‍ ഓഫ് ബട്ടണാവും ഞാന്‍ ഞെക്കുക. നിനക്ക് ഒരു വല്യ സല്യൂട്ടടീ ഈ ഇപടം പിടിച്ചതിനു. :)

ദിലീപ് വിശ്വനാഥ് said...

പാച്ചൂന് പിറന്നാളാശംസകള്‍!

അഞ്ചല്‍ക്കാരന്‍ said...

മോളേ,
മിടുക്കിയായി വളരൂ...

ഒരായിരം ആശംസകള്‍.

അപ്പു ആദ്യാക്ഷരി said...

Happy birthday Pachutti..

സിനി said...

മിടുക്കിയായി വളരട്ടെ പാച്ചുമോള്‍.
ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍

മുസാഫിര്‍ said...

പാച്ചുട്ടി വലിയ കുട്ടിയായല്ലോ.ജന്മദിനാശംസകള്‍.

Unknown said...

പാച്ചുവിന് ഹൃദ്യമായ പിറന്നാള്‍ ആശംസകള്‍

Inji Pennu said...

Many Many Happy Returns of the Day Pachu

കരീം മാഷ്‌ said...

പാച്ചുവിനു കരീം മാഷിന്റെ പിറന്നാള്‍ ആശംസകള്‍!

കുറുമാന്‍ said...

അല്പം വൈകിപോയി, എങ്കിലും, പാച്ചുവിനു ജ്നമദിനാശംസകള്‍.

yousufpa said...

ആയുസ്സിന് അങ്ങേ അറ്റമുണ്ടെങ്കില്‍ അതു വരെ,
ദൈവം തമ്പുരാന്‍ പാച്ചുവിന് ആയുസ്സും ആരോഗ്യവും നല്‍കി അനുഗ്രഹിക്കുമാറാകട്ടെ.

ഇനിയും മിഴിവാര്‍ന്ന ചിത്രങ്ങള്‍ കാണിച്ച് ഈ ബൂലോഗ വാസികളെ അത്ഭുതപ്പേടുത്താന്‍ കഴിയട്ടെ.
എല്ലാവിധ ആശംസകളും നേരുന്നു.......