‘ഇതെന്താ’
ഒരു കുട്ടി, ഗ്രാജുവേഷന്‍ ക്യാപ് വെച്ച് നില്‍ക്കുന്ന പടത്തില്‍ തൊട്ട് പാച്ചു ചോദിച്ചു.
‘അത് പഠിച്ച് വലുതായി ഡിഗ്രിയൊക്കെ എടുക്കുമ്പോള്‍ കിട്ടുന്നതാണ്...’ ഉമ്മാടെ വിശദീകരണം.
‘അതിന് ഇത് ചെറിയ കുട്ടിയല്ലേ... മീശയൊന്നും ഇല്ലല്ലോ...’ പാച്ചുവിന് പിന്നേയും സംശയം.
ശരിയാണ്, അതിലെ കുട്ടി വലുതാവുന്നതിനെ പറ്റി സ്വപ്നം കാണുന്ന ചിത്രമായിരുന്നു അത്.
‘ഇത് ആ കുട്ടി പഠിച്ച് വലുതാവുന്നത് സ്വപ്നം കാണുന്നതാണ്...’ ഉമ്മയുടെ വിശദീകരണം കൊണ്ട് പാച്ചു തൃപ്തയായി.
* * * * *
‘സ്കൂളിലൊക്കെ പോയി പഠിച്ചിട്ട് വേണ്ടെ മോള്‍ക്കും ആ കുട്ടിയെ പോലെ തൊപ്പിയൊക്കെ വെക്കാന്‍...’
രാവിലെ സ്കൂളില്‍ പോവാനുള്ള പതിവ് മടി കാണിച്ച പാച്ചുവിനോട് നല്ലപാതി പറഞ്ഞു...
‘സ്കൂളീ പോണ്ട, എനിക്കും അതുപോലെ സ്വപ്നം കണ്ടാ മതി...’
പാച്ചുവിനാണോ മറുപടിക്ക് പഞ്ഞം...
Showing posts with label convocation cap. Show all posts
Showing posts with label convocation cap. Show all posts
Monday, June 16, 2008
Subscribe to:
Posts (Atom)