Monday, June 16, 2008

ഗ്രാജുവേഷന്‍ ക്യാപ്

‘ഇതെന്താ’

ഒരു കുട്ടി, ഗ്രാജുവേഷന്‍ ക്യാപ് വെച്ച് നില്‍ക്കുന്ന പടത്തില്‍ തൊട്ട് പാച്ചു ചോദിച്ചു.

‘അത് പഠിച്ച് വലുതായി ഡിഗ്രിയൊക്കെ എടുക്കുമ്പോള്‍ കിട്ടുന്നതാണ്...’ ഉമ്മാടെ വിശദീകരണം.

‘അതിന് ഇത് ചെറിയ കുട്ടിയല്ലേ... മീശയൊന്നും ഇല്ലല്ലോ...’ പാച്ചുവിന് പിന്നേയും സംശയം.

ശരിയാണ്, അതിലെ കുട്ടി വലുതാവുന്നതിനെ പറ്റി സ്വപ്നം കാണുന്ന ചിത്രമായിരുന്നു അത്.

‘ഇത് ആ കുട്ടി പഠിച്ച് വലുതാവുന്നത് സ്വപ്നം കാണുന്നതാണ്...’ ഉമ്മയുടെ വിശദീകരണം കൊണ്ട് പാച്ചു തൃപ്തയായി.

* * * * *

‘സ്കൂളിലൊക്കെ പോയി പഠിച്ചിട്ട് വേണ്ടെ മോള്‍ക്കും ആ കുട്ടിയെ പോലെ തൊപ്പിയൊക്കെ വെക്കാന്‍...’
രാവിലെ സ്കൂളില്‍ പോവാനുള്ള പതിവ് മടി കാണിച്ച പാച്ചുവിനോട് നല്ലപാതി പറഞ്ഞു...

‘സ്കൂളീ പോണ്ട, എനിക്കും അതുപോലെ സ്വപ്നം കണ്ടാ മതി...’
പാച്ചുവിനാണോ മറുപടിക്ക് പഞ്ഞം...

24 comments:

Kaithamullu said...

വലിയ ഒരു തേങ്ങ....മടങ്ങിവരവിന്

ആഷ | Asha said...

ഹ ഹ
പാച്ചൂ കലക്കി

ഫസല്‍ ബിനാലി.. said...

കൊള്ളാം..
ചെറുമനസ്സിന്‍റെ ഷോര്‍ട്ട് കട്ടുകള്‍

സജീവ് കടവനാട് said...

ഹഹ പാ‍ച്ചു കലക്കി.

നജൂസ്‌ said...

പാച്ചു പുലിയണ്‌ട്ടാ...
നമ്മളോട കളി.. അല്ലേ പാച്ചു. :)

സൂര്യോദയം said...

ഈ കുഞ്ഞിപ്പുലികള്‍ വലുതായി വരുമ്പോള്‍, എന്റീശ്വരാ :-)

ഗുപ്തന്‍ said...

ഹഹഹ പാച്ചൂട്ടി തിര്യെ വന്നോ..സന്തോഷം

ശ്രീ said...

ഹ ഹ. അതു കലക്കി
:)

സാല്‍ജോҐsaljo said...

പിന്നല്ലാതെ.


ഈ കുഞ്ഞുങ്ങളുടെ തമാശകള്‍ എല്ലാം ചേര്‍ത്ത് ഒരു ബ്ലോഗ് ഉണ്ടാക്കൂ.. അഗ്രജന്‍ മാഷെ, സൂര്യോദയമേ...

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:തിരിച്ചുവന്നതിനു ഒത്തിരി സന്തോഷം
ഒരു പാട്ടിന്റെ കഷ്ണം പാടാന്‍ തോന്നുന്നു. “പോയേലും വേഗത്തില്‍ വന്നേ“

Sharu (Ansha Muneer) said...

അല്ല; പിന്നെ. പാച്ചൂനോടാണോ കളി. :)

സഹയാത്രികന്‍ said...

ഹ ഹ ഹ... അത് കലക്കി...

:)

അഭിലാഷങ്ങള്‍ said...

ദേ അഗ്രജാ,

കുട്ടികള്‍ക്ക് വേണ്ടാത്ത അതുമിതുമൊക്കെ കാണിച്ചുകൊടുക്കുകയും പറഞ്ഞുകൊടുക്കുകയുമൊക്കെ ചെയ്താല്‍ സംഗതി പുലിവാലാകുമേ..! പറഞ്ഞില്ലാന്നു വേണ്ട..

കുറച്ച് കാലം കൂടി കഴിഞ്ഞാല്‍ പാച്ചു ചോദിക്കും:

“ഉപ്പാ, ഉപ്പേന്റെ ഗ്രാജുവേഷന്‍ ക്യാപ്പും, ഗ്രജ്വേഷന്‍ സര്‍ട്ടിഫിക്കറ്റുമൊക്കെ കാണിക്കൂ.. പാച്ചൂനൊന്ന് കാണാനാ...”

അങ്ങിനെയുള്ള സാധനങ്ങള്‍ ഒന്നും ഇല്ലാത്ത സ്ഥിതിക്ക്, അഗ്രൂന് ആകാശം നോക്കി നില്‍ക്കേണ്ടിവരും. കൂടാതെ പാച്ചൂന്റെ അടുത്ത ചോദ്യവും നേരിടേണ്ടിവന്നേക്കാം

“അപ്പോ.. ഈ ഉപ്പ.. കോളജില്‍ പോകുന്നത് സ്വപ്നം കാണുക പോലും ചെയ്തിട്ടില്ലേ?... കഷ്ടം!”

:-)

കുഞ്ഞന്‍ said...

ഒരു അഭിപ്രായമെഴുതുവാന്‍ വന്നപ്പോള്‍ ദേ കിടക്കണൂ അഭിലാഷം..!

മടങ്ങി വരവില്‍ സ്വാഗതം..!

Ziya said...

സ്വാമിന്‍,
അവിടുത്തെ ബ്ലോഗ് വായിച്ചു.
അങ്ങ് കുറേക്കാലം ഈ ബൂലോഗത്ത് നിന്ന് മാറി സന്യാസത്തിനു പോയിരിക്കുകയായിരുന്നെന്ന് വലതു വശത്തെ സാരോപദേശങ്ങള്‍ കണ്ടപ്പോള്‍ ബോധ്യപ്പെട്ടു.
അഗ്രജാനന്ദ സ്വാമി നിന്തിരുവടികളുടെ ആശ്രമത്തിന് കൊച്ചീല്‍ തറക്കല്ലിട്ടെന്നും കേട്ടു...

അഭിലാഷേ (ഹോ രോമാഞ്ചം!) സാമിമാരുടെ പൂര്‍വ്വാശ്രമം ചികയരുത്...

ഓടോ. ഇത്തരമൊരു രൂപീകരിച്ചതില്‍ അതിയായ സന്തോഷം... കന്നിപ്പോസ്റ്റ് കലക്കീന്ന് പറയേണ്ടല്ലോ :)

ബഷീർ said...

പാച്ചു കലക്കി...
ആശംസകള്‍

ഉഗാണ്ട രണ്ടാമന്‍ said...

:)

അപ്പു ആദ്യാക്ഷരി said...

അമ്പട കള്ളാ.....അഗ്രജാ..

മിണ്ടാതേം പറയാതേം കൊച്ചിന്റെ പേരില്‍ ബ്ലോഗുന്നോ? ഫോണെവിടെ..വിളിച്ചിട്ടുകാര്യം :-)

അപ്പു ആദ്യാക്ഷരി said...

ങേ.. സഹയാത്രികന്‍ കമന്റുന്നോ? ഇതെന്തോന്ന് മുങ്ങിയ ബ്ലോഗര്‍മാരുടെ മീറ്റോ?

സിയാ... :-)

കുറ്റ്യാടിക്കാരന്‍|Suhair said...

എന്റുമ്മോ...
പാച്ചുവിന്റെ ഒരു കാര്യം..

:)

asdfasdf asfdasdf said...

ഹ ഹ . കൊള്ളാം.

പുതിയ ബ്ലോഗാ അല്ലേ.. ബ്ലാഗ് നോട്ടം കുറവായകാ‍ാരണം കണ്ടതിപ്പഴാ..

ഗുപ്തന്‍ said...

ദെന്തൂറ്റാണ് ഇവ്ടെ പോസ്റ്റ്വോള് വെര്വേം പൂവ്വേം ചെയ്യണെ?

Unknown said...

പാച്ചു ആരാ മോന്‍

മുസാഫിര്‍ said...

പാച്ചു ആദ്യം സ്വപ്നങ്ങള്‍ കാണട്ടെ , എന്നിട്ട് സമയം കിട്ടുമ്പോള്‍ പഠിച്ചാല്‍ മതി..