Sunday, June 29, 2008

എന്‍ഐഎഫ്ഇ

മഴ നനഞ്ഞ് ബൈക്കില്‍ വരുന്ന അച്ഛനും മകനും,
അരികിലൂടെ കടന്നു പോകുന്ന കാര്‍ നോക്കി നെടുവീര്‍പ്പിടുന്ന മകന്‍
‘എന്‍ ഐ എഫ് ഇ യില്‍ പഠിച്ചാല്‍ നിനക്കും ഇതുപോലെയാകാം...’ ആശ്വസിപ്പിക്കുന്ന അച്ഛന്‍.

NIFE യുടെ പരസ്യം ടീവിയില്‍.

‘ഉമ്മാ... ഉപ്പാനെ നമ്മക്ക് എന്‍ ഐ എഫില്‍ പഠിപ്പിക്കാം...’

പാച്ചുവും ആശ്വസിച്ചു...

പൊന്നുമോളെ SSC തന്നെ കടക്കാന്‍ പെട്ട പാട് - എന്‍റെ ആത്മഗതം...

11 comments:

തറവാടി said...

പാച്ചുട്ട്യേ ,

പത്താം ക്ലാസ്സ് പാസായവര്‍ക്കാണതൊക്കെ പറ്റൂ.

തറവാടി said...

:)

Sharu (Ansha Muneer) said...

പാച്ചൂന് അറിയില്ലല്ലൊ ഉപ്പ പത്താംക്ലാസ്സ് പാസ്സായില്ലെന്ന്. പാവം പാച്ചു.

അഭിലാഷങ്ങള്‍ said...

അഗ്രജോയ്..

SSC എന്നൊക്കെ പറഞ്ഞ് വല്യ ആളാവാന്‍ നോക്കണ്ട. ഏഴാം ക്ലാസിന്റെ കാര്യം എന്തിനാ പൂഴ്‌ത്തിവെക്കുന്നത്? അങ്ങിനെയൊരു ക്ലാസ് കണ്ടിട്ടുണ്ടോ? ഏഴാം ക്ലാസിലെ പാഠപുസ്തകം ആദ്യമായി വായിച്ചത് 2008 ല്‍ SFI യുടെ സൈറ്റില്‍ സ്കാന്‍ ചെയ്തിട്ട പേജുകള്‍ വായിച്ചല്ലേ? അതും, ഇപ്പോള്‍ ‘പാഠപുസ്തക വിവാദം’ എന്നൊക്കെ കേള്‍ക്കുന്നത് കൊണ്ട് മാത്രം!!

അത്മഗതങ്ങളിലൂടെ കള്ളത്തരങ്ങള്‍ പറഞ്ഞാലുള്ള ശിക്ഷ എന്താന്നറിയാവോ? അറിയാവോന്ന്...?!

Sathees Makkoth | Asha Revamma said...

:) പാച്ചു ഉപ്പാനെക്കൊണ്ട് സാഹസമൊക്കെ ചെയ്യിക്കണോ?

വല്യമ്മായി said...

ഇതെന്താ ശ്രീനിവാസന്‍ ലൈനാണോ?

അഗ്രജന്മാമയെന്താ കാറുവാങ്ങാത്തെ? എന്ന് ചോദിച്ച് ആജുവിനോട് പിണങ്ങിയ പാച്ചു ഇങ്ങനെ പറയുമെന്ന് എനിക്ക് തോന്നുന്നില്ല,
അതു കൊണ്ട് തന്നെ എനിക്കിഷ്ടമായില്ല ഈ പോസ്റ്റ്.

Mr. K# said...

:-)

Kaithamullu said...

നല്ല KNIFE!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പാ‍വം പാച്ചൂ ഉപ്പാനെ ഒന്നു നന്നാക്കമെന്നു വ്യാമോഹിച്ചു

Aisibi said...

പള്ളീലെ കാര്യം അല്ലാഹുവിനല്ലേ അറിയൂ? അല്ലേ?

Sayuri said...

allelum makkalkku achanamma marude budhimutt ariyillallo.