Thursday, July 3, 2008

ഉപ്പ വേണെങ്കി...

ഇടയ്ക്കൊരു തോന്നല്‍ വരുമ്പോള്‍ ഞാന്‍ പാച്ചൂനൊരു വടി കൊടുക്കും, എന്നിട്ട് സുന്ദരമായി നല്ല അടി വാങ്ങിക്കും... ദേ ഒരു സാമ്പിള്‍...

മങ്കിയുടേം ഡോങ്കിയുടേം പടങ്ങള്‍ കാണിച്ച് അവയെ പറ്റി വിശദീകരിച്ചതിന്‍റെ കൂട്ടത്തില്‍ ഞാനൊരു ചോദ്യം ചുമ്മാ ചോദിച്ചു...

‘പാച്ചുവിന് മങ്കിയാവാണോ ഡോങ്കിയാവണോ...’

‘ഇക്ക് പാച്ചുവായാ മതി... ഉപ്പ വേണെങ്കി ഡോങ്ക്യായിക്കോ...’ എനിക്ക് നിമ്മതിയായി...

(ഹോ... കെട്ട്യോള് പെരുന്നാള്‍ വന്ന പോലല്ലേ ചിരിച്ചോണ്ടിരുന്നത്)


[പാച്ചൂന് കൊടുത്ത അതേ വടി ഇവിടെ വെക്കുന്നു... ഉപയോഗിക്കുന്നവര്‍ ക്യൂ പാലിക്കുക]

12 comments:

സുല്‍ |Sul said...

ഒന്നാമത്തെ അടി സുല്ലാമാടെട്ടാ പാച്ചു.
-സുല്‍

ശ്രീ said...

വല്ല കാര്യോമുണ്ടോ?

ഹ ഹ.
:)

തറവാടി said...

മങ്കി പണ്ടേ ആയതാണല്ലോ ഒരു മാറ്റം എന്തായാലും എപ്പോഴും നല്ലതാണ് ;)

Typist | എഴുത്തുകാരി said...

ഇനിയെങ്കിലും നിര്‍ത്തികൂടെ ഈ വടി കൊടുത്തു് അടി വാങ്ങല്.(അല്ലാതെ തന്നെ കിട്ടുന്നില്ലേ, അത്യാവശ്യം?)

Sharu (Ansha Muneer) said...

“ഉപ്പ ഇപ്പോ മങ്കി ആണ്; ഇനി വേണേല്‍ ഡോങ്കി ആയിക്കോ” എന്നല്ലേ പാച്ചു പറഞ്ഞത്???

ഏറനാടന്‍ said...

ഇനി വടിമാറ്റിയിട്ട് തെരണ്ടിവാല്‍ കൊടുത്താമതി :)

siva // ശിവ said...

പാച്ചു പറഞ്ഞതാ ശരിയെന്ന് തോന്നുന്നു...ഇവിടിരുന്ന വടി എവിടെപ്പോയി...

സസ്നേഹം,

ശിവ

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: വടി ഒന്നെടുക്കണമെന്ന് കുറേ നാളാ‍യി വിചാരിക്കുന്നു. 2-3 പ്രാവശ്യം ഇവിടെ പോസ്റ്റിട്ടിട്ടുണ്ടെന്ന് തനിമലയാളത്തിലു കണ്ടിട്ട് വന്ന് നോക്കി ചമ്മി തിരിച്ച് പോയി... അങ്ങനെ വരാതായപ്പോള്‍ പാച്ചൂന്റെ ബര്‍ത്ത്ഡേയും മിസ്സായി :(...
ഇത്തിരി നല്ലോണം വൈകിയ പിറന്നാള്‍ ആശംസകള്‍... ഫ്രിഡ്ജിലു പായസത്തിന്റെ ബാക്കി വല്ലതുമുണ്ടാ

ബയാന്‍ said...

“മങ്കിയുടേം ഡോങ്കിയുടേം പടങ്ങള്‍ കാണിച്ച് ......“ അഗ്രൂ, വിവാഹപ്പോട്ടം ഇടക്കിടെ പൊടി തുടച്ച് വെക്കുന്നതു നല്ലതെന്നെ.

ആഗ്നേയ said...

ഞാന്‍ ഷാരൂന്റെം,ബയാന്റേം കമന്റിനു താഴെ ഒപ്പിടുന്നു...
പാച്ചൂ..കലക്കി...

ഗുപ്തന്‍ said...

പാച്ചൂന്റെ വടിയെടുത്ത് വഴിയേ വരണവരെല്ലാം തല്ലാണല്ലാ..ഹഹഹ പാവം നല്ലപാതിയെക്കൂടെ തല്ലുകൊള്ളിച്ചു :))

ചേച്ചിപ്പെണ്ണ്‍ said...

പാച്ചൂന്റെ എല്ലാ പോസ്റ്റും വായിച്ചു ...
ഒത്തിരി ഇഷ്ടായി ...
നന്മകള്‍ നേരുന്നു ...