'ഉപ്പാ എനിക്ക് ക്രിസ്മസ്സ് കാണണം...'
'ഇനി നാട്ടീ പോകുമ്പോ കാണിച്ചു തരാട്ടാ...' ഞാന്‍ സമാധാനിപ്പിച്ചു...
ഗ്രാമത്തില്‍ കാസവിളക്കുകളുമേന്തി വീടുകള്‍ തോറും പാട്ടുപാടി കയറിയിറങ്ങുന്ന സംഘങ്ങളായിരുന്നു എന്റെ മനസ്സില്‍...
പക്ഷെ അവള്‍ക്കത് പോരായിരുന്നു... ഈ ക്രിസ്മസ് തന്നെ കാണണം...
ഒരു കടലാസു നക്ഷത്രവും ഒരു കുഞ്ഞുബള്‍ബും ഞാന്‍ വീട്ടിലേക്ക് തിരിക്കുമ്പോള്‍ കരുതിയിരുന്നു... തല്‍ക്കാലം ക്രിസ്മസ് അവള്‍ക്കതില്‍ കാണിച്ചുകൊടുക്കാമെന്ന് വെച്ചു...
'ഇതെന്താപ്പാ...'
സ്വാഭാവീകമായ ആകാംക്ഷയില്‍ കവിഞ്ഞൊന്നും അവളുടെ മുഖത്ത് കണ്ടില്ല...
ഞാന്‍ നക്ഷത്രമൊക്കെ തയ്യാറാക്കി... വീട്ടിലെ എല്ലാ വിളക്കുകളും അണച്ച് നക്ഷത്രത്തിലെ വിളക്ക് തെളിച്ചു...
ഹോ... എന്തായിരുന്നു ഒരു തിളക്കമെന്നോ...
വീട്ടില്‍ ഒരു കടലാസു നക്ഷത്രം തെളിഞ്ഞപ്പോള്‍ പാച്ചുവിന്റെ കണ്ണില്‍ മാനത്തെ മുഴുവന്‍ താരങ്ങളും തിളങ്ങിയിരുന്നു...
എല്ലാവര്‍ക്കും സ്നേഹത്തോടെ ക്രിസ്മസ് ആശംസകള്‍ നേരുന്നു...
അഗ്രജന്‍, മുനീറ, പാച്ചു & ആച്ചു :)
16 comments:
എല്ലാവര്‍ക്കും സ്നേഹത്തോടെ ക്രിസ്മസ് ആശംസകള്‍ നേരുന്നു...
അഗ്രജന്‍, മുനീറ, പാച്ചു & ആച്ചു :)
ആച്ചൂനും പാച്ചൂനും മുനീറക്കും അഗ്രജന്‍ മാഷ്ക്കും ക്രിസ്തുമസ് ആശംസകള് :)
ആ കുഞ്ഞിക്കണ്ണുകളിലെ നക്ഷത്രതിളക്കം കാലാകാലം പതിന്‍മടങ്ങ് വര്ധിക്കാന്‍് സര്‍വേശ്വരന്‍ അനുഗ്രഹിക്കട്ടെ.
പാച്ചുന്റെ നക്ഷത്രം എന്നെയും കൊതിപ്പിക്കുന്നു.
(ഓര്‍്മ്മകളേ... ഇല്ലികമ്പുകള്‍ കൊണ്ടു സ്ട്രക്ച്ചര് ഉണ്ടാക്കി വര്ണക്കടലാസൊട്ടിച്ച് കുഞ്ഞു മെഴുകുതിരി കത്തിച്ചു നക്ഷത്രം തെളിയിച്ച് തന്ന ചേട്ടന്മാരേ, നിങ്ങള്‍ക്കും ക്രിസ്തുമസ് ആശംസകള്.)
എല്ലാവര്‍ക്കും എന്റെ സ്നേഹം നിറഞ്ഞ ക്രിസ്തുമസ് ആശംസകള്......
പാച്ചൂനും , ഉപ്പക്കും , ഉമ്മക്കും , കുടുംബത്തിനും . ഈ ബൂലോക ഇടയന്മാര്‍ക്കെല്ലാം ഒരായിരം ക്രിസ്തുമസ് പുതുവത്സര ആശംസകള്‍...
കുഞ്ഞാടുകള്‍ക്കെല്ലാം ക്രിസ്തുമസ് ആശംസകള്‍ നേരുന്നു!!
പാച്ചൂനും , ഉപ്പക്കും , ഉമ്മക്കും , കുടുംബത്തിനും . ഈ ബൂലോക ഇടയന്മാര്‍ക്കെല്ലാം ഒരായിരം ക്രിസ്തുമസ് പുതുവത്സര ആശംസകള്...
ക്രിസ്മസ്സ്, നവവര്‍സരാശംസകള്‍..
എല്ലാവര്‍ക്കും ക്രിസ്മസ് ആശംസകള്‍ ...
സ്നേഹത്തോടെ ...
പാച്ചുവിനും കുടുംബത്തിനും പിന്നെ എല്ലാ ബൂലോകര്‍ക്കും എന്റെ സ്നേഹം നിറഞ്ഞ ഒരായിരം ക്രിസ്തുമസ് പുതുവത്സര ആശംസകള്‍...
അഗ്രു-കുടുംബത്തിന് മാത്രല്ല, എല്ലാര്‍ക്കും നന്മകള്‍ നേരുന്നൂ!
ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം..എല്ലാവര്‍ക്കും ക്രിസ്മസ് ആശംസകള്‍ .പാച്ചുവിന് ഒരു പെഷല്‍ ആശംസ.
അതേ, ശരിക്കും തിളക്കമുള്ള നക്ഷത്രം.
എല്ലാവര്‍ക്കും ക്രിസ്തുമസ് നവവത്സരാശംസകള്‍.
എല്ലാവര്‍ക്കും ക്രിസ്മസ് ആശംസകള് ...
aazamsakaL bhaai
:-)
Upasana
ഇരുളിലെ വെളിച്ചത്തിനേ ശോഭയുള്ളു.
ഏവര്‍ക്കും പുതുവത്സരാശംസകള്‍ !
ക്രിസ്മസ് കഴിഞ്ഞത് കൊണ്ട്....ഹാപ്പി ന്യൂ ഇയര്‍..
Post a Comment