Thursday, February 9, 2012

മുല്ലപ്പെരിയാർ

മുല്ലപ്പെരിയാർ ഇഷ്യൂ ചാനലുകളിൽ നിറഞ്ഞ് നിന്നിരുന്ന സമയത്താണ് വീട്ടിൽ ചാനലൊക്കെ പോയിക്കിട്ടിയത്... പിന്നീട് കഴിഞ്ഞ വരമാണ് വീണ്ടും ചാനലുകൾ കിട്ടിത്തുടങ്ങിയത്... ഇന്നലെ രാത്രി ന്യൂസ് കാണുമ്പോൾ പാച്ചു അടുത്ത് വന്നിരുന്ന്...

'ഉപ്പാ... ഇപ്പോ മുല്ലപ്പെരിയാറിനെ പറ്റിയൊന്നും കേക്കുന്നില്ലല്ലോ!'

എനിക്ക് പറയാൻ ഇടതരാതെ അവൾ തന്നെ ഉത്തരവും കണ്ടെത്തി...

'ചെലപ്പോ നമ്മള്‌ക്ക് ചാനലില്ലാതിരുന്ന സമയത്ത് അതൊക്കെ ശരിയാക്കീണ്ടാവും...'