പക്ഷെ അതു സഫലമാകാന്‍ പാച്ചു ജനിക്കുന്നതു് വരെ കാത്തിരിക്കേണ്ടി വന്നു.
മോളുടെ കളിയും ചിരിയും കരച്ചിലും എല്ലാം പകര്‍ത്തി വെക്കാന്‍ ഒരു ക്യാമറ...
അങ്ങിനെ ഒരു 3.2 മെഗാപിക്സല്‍ ക്യാമറ സ്വന്തമായി.
പിന്നീടു് ഭാര്യ നല്‍കിയ പിറന്നാള്‍ സമ്മാനത്തിന്‍റെ രൂപത്തില്‍ അതു 6 മെഗാപിക്സലിലേക്കു മാറി. പക്ഷെ, അതുകൊണ്ടു് കൂടുതല്‍ കഷ്ടപ്പെട്ടതു് നിങ്ങള്‍ ബൂലോഗ വാസികളായിരുന്നു എന്നതു വേറെ കാര്യം. വീട്ടിലെ ചട്ടി, കലം, പച്ചക്കറി, ടോയു്, വാട്ടര്‍ ബോട്ടില്‍... ഇത്യാദി വസ്തുക്കള്‍ പോസ്റ്റുകളായി വന്നു നിങ്ങളെ പരീക്ഷിച്ചു കൊണ്ടിരുന്നു.
എന്നെ കണ്ടാണല്ലോ പാച്ചു വളരുന്നതു്...
‘ഉപ്പാ എനിക്കു് ഫോട്ടോ എടുക്കണം...’ അവളുടെ ആവശ്യം...
‘ആയ്ക്കോട്ടെ...’ ഞാന്‍ സമ്മതിച്ചു...
‘എനിക്കു് കത്തിയുടെ ഫോട്ടോ എടുക്കണം...’
ടേബിളിലിരുന്ന കത്തിയെ ചൂണ്ടി അവള്‍ ആവശ്യപ്പെട്ടു...
(കസേരയിലിരുന്ന എന്നെ ചൂണ്ടിക്കാണിക്കാത്തതു് ഭാഗ്യം)
‘ഇനി ജാം...’
‘ഇനി ഗ്ലാസ്സ്...’
‘.........’
‘.........’
‘ഇക്ക ക്യാമറയിലാക്കാന്‍ ബാക്കിയുള്ളതൊക്കെ ഇവള്‍ എടുക്കുംന്നു് തോന്നുന്നു...’
പാച്ചുവിന്‍റെ പടം പിടുത്തം തുടരുന്നതിലിടയ്ക്കു് ഭാര്യയുടെ കമന്‍റ്...
‘ഉപ്പാ ഈ പൂവ്വിന്‍റെ ഫോട്ടോ കൂടെ എടുക്കട്ടെ...’
ക്യാമറ തിരിച്ചു് ചോദിച്ചപ്പോള്‍ പാച്ചുവിന്‍റെ ആവശ്യം...
പാച്ചു പിടിച്ച ആ പൂവ്വിന്‍റെ പോട്ടം ദേ... താഴെ...

പാച്ചുവിന്‍റെ ഒരു പാടു അസുലഭ നിമിഷങ്ങള്‍ ഉള്ളില്‍ പകര്‍ത്തി വെച്ച ക്യാമറയെ ചെറിയ രീതിയിലെങ്കിലും ഉപയോഗിക്കാന്‍ കഴിയുന്ന കുട്ടിയായി കഴിഞ്ഞിരിക്കുന്നു പാച്ചു.
അങ്ങിനെ പാച്ചുവിന്‍റെ പടം പിടുത്തം കഴിഞ്ഞു വന്നപ്പോഴേക്കും ക്ലോക്കിലെ സൂചി രാത്രി പന്ത്രണ്ടുമണിയില്‍ നിന്നും കടന്നു് 2008 ജൂണ്‍ 25നു തുടക്കം കുറിച്ചിരുന്നു...
ഞങ്ങളുടെ ജീവിതത്തിലേക്കു് പാച്ചു കടന്നു വന്ന ജൂണ്‍ 25