Monday, July 7, 2008

എലഫന്‍റ് & പകല്‍

മലയാളം പഠിക്കുന്ന ആവേശത്തിലാണ് പാച്ചു...

പഠിപ്പിച്ച് കൊടുക്കാത്തതിനാണ് പരാതി...

മലയാളം അക്ഷരങ്ങളും അവയിലാരംഭിക്കുന്ന ചിത്രങ്ങളും ഉള്‍പ്പെടുത്തി ഒരു ബുക്ക് ഞാന്‍ തന്നെ തയ്യാറാക്കി കൊടുത്തിട്ടുണ്ട്...

പാച്ചു അ എന്നെഴുതി... എന്നിട്ട് പടം നോക്കി പറഞ്ഞു... അ ഫോര്‍ അമ്മ...

ആ... കൂടെ എഴുതി പാച്ചു...
ഒപ്പം പടം നോക്കി പറഞ്ഞു... ഫോര്‍ എലഫന്‍റ്

* * * * * * *

രാത്രിയില്‍ കൂട്ടുകാരന്‍ അബ്ദുള്‍ മന്നാന്‍ കളിക്കാന്‍ വിളിച്ചപ്പോള്‍ പാച്ചു പറഞ്ഞു...

‘ഐ പകല്‍ കം...’ ഞാന്‍ പകല്‍ വരാം എന്നുതന്നെയാണ് പാച്ചു ഉദ്ദേശിച്ചത്...

പക്ഷെ അബ്ദുള്‍ മന്നാന്‍ അവളെ ഒന്നിരുത്തി നോക്കി...

കാരണം അബ്ദുള്‍ മന്നാന് മലയാളം അറിയില്ലായിരുന്നു...

പകരം അവനറിയുന്നത് ഹിന്ദിയായിരുന്നു...

16 comments:

Sharu (Ansha Muneer) said...

പാച്ചു മുന്നേറുന്നു...പാച്ചൂന് ആനയുടെ ഇംഗ്ലീഷ് വാക്കല്ലേ കൂടുതല്‍ പരിചയം.ഏതായാലും കാര്യമറിഞ്ഞാല്‍ മതിയല്ലോ


ആര് തയ്യാറാക്കിയ ബുക്കാണെന്നാ പറഞ്ഞത്????

സുല്‍ |Sul said...

പാച്ചു മിടുക്കിയാണ് പാചു മലയാളവും ഇംഗ്ലീഷും എല്ലാം ഒപ്പം പഠിക്കും എന്നെല്ലാം പറയാം, എന്നാലും, ഇപ്പോള്‍ തന്നെ മലയാളം പഠിപ്പിക്കണോ അഗ്രൂ. (മാതൃഭാഷാസ്നേഹമാണെങ്കിലും പിതൃസ്നേഹം മറക്കാതിരിക്കുക) ഏതെങ്കിലും ഒന്ന് മനസ്സിലാക്കട്ടെ ആദ്യം. അല്ലെങ്കില്‍ എല്ലാം കൂടി ‘ഐ പകല്‍ കം’ ആയി മാറും. ഈ കണ്‍ഫ്യൂഷനില്‍ നിന്ന് കുട്ടി പുറത്തു വരാന്‍ കുറച്ച് സമയമെടുക്കും, അതിനിടെ ബേസിക്ക് ആയി പഠിക്കേണ്ടത് ഇല്ലാതെയും പോകും.

-സുല്‍

മുസ്തഫ|musthapha said...

ഷാര്വോ... :)

സുല്ലേ, ഇതങ്ങിനെ പിടിച്ചിരുത്തി നിര്‍ബന്ധിച്ചുള്ള പഠിപ്പിക്കലൊന്നുമല്ല... അവളുടെ ഇഷ്ടത്തിന് ചെയ്യുന്നതാണ്... അവളുടെ താത്പര്യത്തിനെ അവഗണിക്കേണ്ട എന്നേ ഉദ്ദേശിക്കുന്നുള്ളൂ...

മുസ്തഫ|musthapha said...

നീ പറഞ്ഞ പോലെ എല്ലാം കൂടെ കൂടിക്കുഴയോ എന്ന പേടി ഞങ്ങക്കും ഇടക്ക് തോന്നാറുണ്ട്...

ഗുപ്തന്‍ said...

‘ഐ പകല്‍ കം...’ ഹഹഹ

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ആ ഫോര്‍ നു പകരം ആ ആന എന്നു പറഞ്ഞാല്‍ പോരെ? എന്നാല്‍ ശരിയാവൂലെ?

മുസ്തഫ|musthapha said...

കുട്ടിച്ചാത്താ...
മനസ്സിലാക്കാന്‍ എളുപ്പമാണെങ്കില്‍ അങ്ങിനെ (ഫോര്‍) പറയുന്നത് കൊണ്ട് പ്രശ്നമുണ്ടോ... എ ഫോര്‍ ആപ്പിള്‍ എന്ന പ്രയോഗം അറിയുന്ന കുട്ടിയാണെങ്കില്‍ ആ ഫോര്‍ ആന എന്ന് പറയുന്നത് അവരെ സംബന്ധിച്ചിടത്തോളം എളുപ്പമാകുമെന്ന് തോന്നുന്നു.

ശുദ്ധ മലയാളം എന്ന കടുംപിടുത്തത്തിന്‍റെ ആവശ്യം ഇവിടെ ഇല്ല എന്ന് തോന്നുന്നു :)

ആഗ്നേയ said...

പാച്ചു അവസാനം പറഞ്ഞത് ഹിന്ദി തന്നെയല്ലെ?
അഗ്രുക്ക ഇത് വളച്ചൊടിച്ചതല്ലേ?ഞാനും ഉപ്പയും വരാം.”ഐ ആന്‍ഡ് “പാഗല്‍” കം”എന്ന്..അതിങ്ങനേം പറയാല്ലേ..മലയാളത്തില്‍?:D..
ഞാനിന്നു നാട്ടില്‍ പോകാ...അവിടെ വരമൊഴി നഹി..ഇക്ക ഇതിന് മറുപടി പറഞ്ഞ് ബുദ്ധിമുട്ടണ്ടാ.
പാച്ചുക്കുട്ടാ..കൊട് കൈ..

കുറ്റ്യാടിക്കാരന്‍|Suhair said...

അല്ലെങ്കില്‍ പാച്ചു ഉള്ള കാര്യം ആരുടെ മുഖത്തുനോക്കിയും പറയും...
ആഗ്നേയയും..

ikkasoto said...
This comment has been removed by the author.
ikkasoto said...

ആ കൊച്ചിനെ ആരേലും കണ്ണ് വെക്കും. അത് വരെ ഇങ്ങേര്‍ ഇത് തുടരും.
പാച്ചൂന്റെ വ്സ്മാര്‍ട്ട്നെസ്സ് വിര്‍ച്വല്‍ വേള്‍ഡില്‍ ഇങ്ങനെ വാരി വിതറല്ലേ അഗ്രജാ. ഏതെല്ലാം തരക്കാര്‍ വായിക്കുന്നുണ്ടാവും ഈ പേജ്!! ഒരു പക്ഷേ നിങ്ങള്‍ക്കത് സന്തോഷം തന്നേക്കാം. ബട്ട്, ആ കുട്ടിക്കോ?

മുസ്തഫ|musthapha said...

പാച്ചൂന് കണ്ണ് തട്ടാതിരിക്കാനല്ലേ പ്രൊഫൈലില്‍ എന്‍റെ പടം വെച്ചേക്കണേ :)

siva // ശിവ said...

പാച്ചുക്കുട്ടി,

ആ ഫോര്‍ എലഫന്റ്...ഈ കുസൃതി ഇഷ്ടമായി...

സസ്നേഹം,

ശിവ.

siva // ശിവ said...

പിന്നെ അഗ്രജന്‍ ചേട്ടനോട് ഒരു കാര്യം...ആദ്യം മലയാളം (മാതൃഭാഷ) പഠിപ്പിക്കുക...അതിനുശേഷം മതി ബാക്കിയൊക്കെ...എന്നാലേ ശരിയാവൂ...

സസ്നേഹം,

ശിവ.

Unknown said...

പാച്ചു മിടുക്കി തന്നെ
പാച്ചു പഠിച്ച് മുന്നേറു
ആശംസകളൊടെ

Sherlock said...

കമെന്റ്സ് കലക്കി...:)

qw_er_ty