Thursday, September 18, 2008

രണ്ട് മണി

കുറ്റിമടല്‍ കൊണ്ട് ഉണ്ണിപ്പുരയുണ്ടാക്കലും പീടികയുണ്ടാക്കി കച്ചവടം നടത്തലുമൊക്കെ കുട്ടിക്കാലത്തെ ഒഴിച്ചു കൂടാനാവാത്ത ചില ഇനങ്ങളായിരുന്നു. കുറ്റിമടല്‍ കിട്ടിയില്ലെന്ന് കരുതി കുഞ്ഞു മനസ്സുകള്‍ക്ക് മാറ്റം വരില്ലല്ലോ!

തലാണകളും സോഫയുടെ കുഷ്യനുകളും കുത്തനെ നിറുത്തി മുറികള്‍ തിരിച്ച് വീടുണ്ടാക്കിയും ഗ്രോസറിയൊരുക്കിയും പാച്ചു അവളുടെ കുട്ടിക്കാലം സജീവമാക്കുന്നു... കുട്ടിമനസ്സുകള്‍ക്കെന്തിനാ കുറ്റിമടല്‍!

തകൃതിയായി നടക്കുന്ന കച്ചവടത്തിനിടയില്‍ പാച്ചുന്‍റെ ഉമ്മ എന്തോ വാങ്ങിക്കാനെത്തി...

‘ഇതിനെന്താ വെല...’

‘രണ്ട് മണി...’

‘രണ്ട് മണ്യാ... അതിനുമ്മ സമയല്ലല്ലോ ചോദിച്ചത്...’

‘മണീ... മണീ...’ തള്ളവിരലും ചൂണ്ടുവിരലും തമ്മില്‍ ചേര്‍ത്ത് തിരുമ്മി പാച്ചു പറഞ്ഞു...

15 comments:

തറവാടി said...

കീറാനായി ഇട്ടിരിക്കുന്ന വിറകുകളില്‍ നിന്നും "Y" ഷേപ്പിലുള്ളവ ആദ്യമേ മാറ്റിവെക്കുകയാണ് ആദ്യ പടി. മതിലിനോട് ചേര്‍ന്ന് ഒരു മീറ്റര്‍ ദൂരത്തില്‍ ഇത്തരം കൊള്ളികള്‍ വെച്ച് നടുവിലൂടെ കുറെ നേരെയുള്ള വിറകുകള്‍ നീളത്തില്‍ വെച്ച് കുതിരയെ ഉണ്ടാക്കുമായിരുന്നു.

കാല് വെക്കാനുള്ള വിറകില്‍ , കുതിരക്ക് സ്പീഡ് കൂട്ടാനായി ആഞ്ഞു ചവിട്ടിയതും താങ്ങാനാവാതെ കുതിര വീണു.

ചന്തിയില്‍ വേദനയില്ലാതിരിക്കാന്‍ അഞ്ചോ ആറോ വിറകുളുള്ളതിനാല്‍ മുന്നിലിരുന്ന് കുതിരയെ പായിച്ച മുജീബിന്‍‌റ്റെ സുന്നാന്‍ ഈ വിറകനിടയില്‍ കുടുങ്ങി എണീക്കാനാവാതെ കിടന്നുപുളഞ്ഞ അവന്‍ വലിയ വായില്‍ കരഞ്ഞതിന്നും ചെവിയില്‍ മൂളുന്നു , "" ന്‍‌റ്റുമ്മാ ഓന്‍ ചതഞ്ഞേ,,,,....""

:)

~*GuptaN*~ said...

മണി മണീ...... :))

കുറുമാന്‍ said...

നമ്മുടെ കുട്ടിക്കാ‍ലത്ത് നമ്മള്‍ കളിച്ചാര്‍മ്മാദിച്ചിരുന്ന എത്രയോ കളികള്‍ നമ്മുടെ കുട്ടികള്‍ക്ക് നഷ്ടമാകുന്നു. ആ‍ ഇടവഴികള്‍, കുളങ്ങള്‍, പുഴകള്‍, നെല്‍വയലുകള്‍, ഉമ്മിക്കരി, നാ‍ക്ക് വടിക്കാന്‍ പച്ചീര്‍ക്കിലി, പ്ലാവിലതൊപ്പി, പമ്പരം, പനനൊങ്ക്......അയ്യോ പാച്ചുവിന്റെ ഒരു ചെറിയ പോസ്റ്റ് എന്നെ കുറേയേറെ കാടുകടത്തി :)

ശ്രീ said...

പാച്ചു ഇനീം കളിയ്ക്കട്ടേന്നേ...

നിരക്ഷരന്‍ said...

പോസ്റ്റും കമന്റുകളും ചെറുപ്പകാലത്തേക്ക് കൊണ്ടുപോയി.

സഹ്യന്‍ said...

നമ്മുടെ നാട്ടിലേക്ക് വരുന്നൊ?
ഇപ്പം ഇമ്മാതിരിപ്പീടികയില്‍ പാനപരാഗ് വരെ കിട്ടും...!! കലികാലമല്ലേ..?

നജൂസ്‌ said...
This comment has been removed by the author.
നജൂസ്‌ said...

കുറ്റിമടലും ഉണ്ണിപുരയും പീട്യേകച്ചോടവും. ഇത്ര പെട്ടന്ന്‌ കുട്ടിക്കാലത്തേക്ക്‌ കൂട്ടി കൊണ്ടു പോവാന്‍ മറ്റൊന്നിനുമാവില്ല. പാച്ചുവടക്കമുള്ള വളര്‍ന്ന്‌ വരുന്ന കുഞ്ഞുങള്‍ക്ക്‌ ചിലപ്പോള്‍ ഇതൊരു നഷ്ടമാണന്നറിയില്ലങ്കിലും ഇതെല്ലാം ആസ്വതദിച്ച രക്ഷിതാക്കള്‍ക്ക്‌ ഒരു വിങലാണ്.

ശ്രീലാല്‍ said...

:) കൊള്ളാലോ കച്ചോടം ..

പീടിയക്കച്ചോടം.. ചെരട്ട കൊണ്ട് തുലാസും കടലാസു പൈശയും - ഒരുറുപ്യ ചെറിയെ കടലാസ് അഞ്ചുറുപ്യ വലിയ കടലാസ്, പൊയക്കരക്കേ പൂയി അരി, വീടിന്റെ പണിക്ക് കൊണ്ടരുന്ന പൂയി പഞ്ചസാര, മണ്ണ് ഗോതമ്പ്, ചരല് കടല,വലിയ കല്ല് വെല്ലം,ചപ്പും, കാട്ടപ്പയും.. ഹോ..

മുട്ടായിക്കടലാസ് പൊറുക്കി കല്ല് പൊതിഞ്ഞ് മുട്ടായിയാക്കി കുപ്പിയിലിട്ടിട്ട് വിൽക്കാൻ വെക്കും..

സാജന്‍| SAJAN said...

പാച്ചുവത് എങ്ങനെയാ പറേണതെന്ന് അറിയാന്‍ ഞാനും എന്റെ വിരലുകള്‍ ചേര്‍ത്ത് വച്ച് നോക്കി:)

കുഞ്ഞന്‍ said...

അടുത്ത തലമുറ എങ്ങിനെയായിരിക്കുമൊ കുട്ടിക്കാലം ആസ്വദിക്കുന്നത്..? എന്തായാലും ചാടിയും മറിഞ്ഞും തൂങ്ങിയും ഓടിയും ഒന്നുമായിരിക്കില്ലാന്ന് ഉറപ്പുണ്ട്.

പാ‍ച്ചുട്ടിയുടെ രണ്ടു മണിയിലൂടെ ഒരുപാട് പുറകോട്ട് സഞ്ചരിച്ചു.

യരലവ said...

പറഞ്ഞ്പോലെ വിരലുതിരുമ്മിയപ്പോഴാ പറച്ചിലിന്റെ ഗൌരവം പിടികിട്ടിയത്.

മാണിക്യം said...

പാച്ചൂന് ഒരു MBA
ഇപ്പൊഴേ എഴുതി കൊടുത്തിരിക്കുന്നു..
കച്ചോടത്തിന്റെ മര്‍മ്മം അറിഞ്ഞല്ലോ..

ഹോ ഞങ്ങട കുട്ടിക്കാലാ കുട്ടിക്കാലം !!
എല്ലാ തലമുറയും പറയുന്നത് ഇതു തന്നെയല്ലേ?
ആശംസകള്‍!!

പ്രയാസി said...

റോഡും പാലോക്കെ ഉണ്ടാക്കി അതിലൂടെ വണ്ടിയോടിക്കലാരുന്നു നുമ്മടെ പ്രധാന ഹോബി,

പാച്ചു മണികിലുക്കി പഴയ കാലത്തെ ഓര്‍മ്മിപ്പിച്ചു ;)

Sayuri said...

lol............