Monday, December 29, 2008

കാര്യം നിസ്സാരം, പ്രശ്നം ഗുരുതരം... ശേഷം സ്ക്രീനില്‍

ഒരുണ്ണിവാവ വേണമെന്നതായിരുന്നു പാച്ചുവിന്റെ ആദ്യകാല ആവശ്യം...
ഉണ്ണിവാവ വരുന്നു എന്നറിഞ്ഞതില്‍ പിന്നെ ഉണ്ണിവാവകളുടെ എണ്ണമായിരുന്നു പ്രശ്നം...

'കണ്ടില്ലേ ഉപ്പാക്കൊക്കെ എത്ര കൊച്ചുപ്പാരാ... എനിക്കും വേണം കൊറേ ഉണ്ണ്യേള്...'
അവള്‍ക്ക് ന്യായീകരണം ഉണ്ടായിരുന്നു. ഇന്‍സ്പെക്ടര്‍ ഗരുഡിലെ ഒരു പാട്ടുസീനില്‍ ദിലീപ് ഒരു ബസ്സ് നിറയെ കുഞ്ഞുങ്ങളുമായി വന്നിറങ്ങുന്നത് കണ്ടപ്പോള്‍...

'ഞാനും ഉണ്ണ്യാവേളും അങ്ങനെ വരും' എന്നും പറഞ്ഞ് അവള്‍ അതിനടിവരയിടേം ചെയ്തിരുന്നു...

പുതിയ വാവ വന്നതിനു ശേഷം പാച്ചൂന്റെ ഉമ്മ ചോദിച്ചു...
'മോള്‍ക്ക് കുഞ്ഞാവയെ കിട്ട്യേപ്പൊ സന്തോഷായില്ലേ... ഇനി വേറെ കുഞ്ഞാവ വേണ്ടല്ലോ...'

പാച്ചു നയതന്ത്രപരമായി ഇടപെട്ടു...
'എനിക്ക് സന്തോഷായി... പക്ഷെ ഇവള്‍ക്കിനി കുഞ്ഞാവ വേണംന്ന് പറയാണെങ്കി ചെലപ്പോ പ്രസവിച്ച് കൊടുക്കേണ്ടി വരും...'

25 comments:

മുസ്തഫ|musthapha said...

കാര്യം നിസ്സാരം, പ്രശ്നം ഗുരുതരം... ശേഷം സ്ക്രീനില്‍ :)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:പാച്ചു മിടുക്കിയാ, പുതിയ കുഞ്ഞാവ സംസാരിച്ച് തുടങ്ങുന്നതേ...”നിക്കൊരു ഉണ്യാവേ വേണം“ എന്നാകും... നോക്കിക്കോ

പ്രിയ said...

ഹഹഹ ഉവ്വ്, പ്രശ്നം ഗുരുതരാവും. പാച്ചുന്റെ ഉണ്ണിവാവയല്ലേ.കാര്യം നിസ്സാരായിട്ട് എപ്പേ ചോദിച്ചുന്നു നോക്കിയാ മതി :)

Kaithamullu said...

ആദ്യ തേങ്ങ........

അഗ്രൂ,
പാച്ചു കലക്കി.

അതിന് കുഞാവ സംസാരിച്ച് തുടങ്ങും വരെ കാത്തിരിക്കണോ?

(വേണോങ്കി....എന്ന് പറഞ്ഞ് നിര്‍ത്തായിരുന്നൂ, ട്ടോ!)

Kaithamullu said...

തേങ്ങാ ഞാന്‍ തിരിച്ചെടുത്തു!

Unknown said...

ചെലപ്പോ ആ വരുന്ന കുഞ്ഞാവയ്ക്കും വേണോങ്കി പിന്നേം വേണ്ടിവരും അല്ലേ പച്ചൂ :)

അഗ്രജോ നിര്‍ത്തണ്ട....:)

പ്രയാസി said...

അഗ്രുവിന്റെ മനസ്സിന്റെ അന്തരംഗങ്ങളില്‍ ഉരിത്തിരിയുന്ന കാര്യങ്ങള്‍ പാവം പാച്ചുക്കുട്ടീടെ തലയില്‍!

എന്തിനും ഇച്ചിരി സാവകാശമൊക്കെയുണ്ട്..;)

ഓഫ്: അടുത്ത വര്‍ഷം മുതലാ ഞാന്‍ നന്നാവുന്നത്..:)

Shaf said...

prayasi,,

kalakky

പ്രിയ said...

" പ്രയാസി said...
അഗ്രുവിന്റെ മനസ്സിന്റെ അന്തരംഗങ്ങളില്‍ ഉരിത്തിരിയുന്ന കാര്യങ്ങള്‍ പാവം പാച്ചുക്കുട്ടീടെ തലയില്‍!"
ഹൊ ഇത്രേം വല്യ സത്യങ്ങള്‍ ഇങ്ങനെ പറയണാരുന്നോ പ്രയാസി?അഗ്രജന്‍ മാഷ്ക്ക് പ്രയാസാവില്ലേ?

[ nardnahc hsemus ] said...

ഉവ്വ...
വൈദ്യന്‍ കല്പിച്ചതും പാല്‍, രോഗി ഇച്ഛിച്ചതും പാല്‍...

അരവിന്ദ് :: aravind said...

എന്താന്നറീല..അച്യുതനും ഇതേ ആവശ്യം...
ഇത് കുട്ടികള്‍ക്ക് സാധാരണാരിക്കും അല്ലേ അഗ്രൂ?..ഹോ നമ്മടെ ഒരു ഗതികേടേയ്! .

;-)

അങ്കിള്‍ said...

അതുകൊണ്ടാണ് ഇത്തരത്തിലുള്ള പരസ്യങ്ങള്‍ ദോഷം ചെയ്യുമെന്ന് ഞാന്‍ പറഞ്ഞത്. പക്ഷേ എല്ലാരും എന്റെ മേല്‍ മെക്കിട്ട് കേറാന്‍ വന്നു.

കരീം മാഷ്‌ said...

ഓ !
ഇക്കാര്യത്തിലെങ്കിലും കുട്ട്യാളുടെ ഇഷ്ടം സാധിച്ചു കൊടുക്കാന്‍ ഈ മുതിര്‍ന്നോര്‍ക്കൊക്കെ എന്തൊരുല്‍സാഹമാണപ്പനെ!
ഹൂം ഹൂം....!

നജൂസ്‌ said...

കുട്ടികളുടെ ആഗ്രഹം സാധിപ്പിച്ചു കൊടുക്കേണ്ടി വരും അഗ്രജാ.... :)

G.MANU said...

ചുമ്മാതല്ല പണ്ടുള്ളൊര്‍ക്കൊക്കെ പത്തും പതിനഞ്ചും മക്കള്‍...

അഗ്രുവും ആ വഴി തന്നെ തിരഞ്ഞെടുക്കൂ.... പിള്ളേരുടെ ആഗ്രഹമല്ലേന്നേ

കുഞ്ഞന്‍ said...

കുഞ്ഞുങ്ങളുടെ ആഗ്രഹം സാധിച്ചുകൊടുത്തില്ലെങ്കില്‍ ശാ‍പം കിട്ടൂട്ടൊ അഗ്രു മാഷെ..

പാവം പാച്ചു, അടികൊള്ളാന്‍ ചെണ്ടയും കാശുവാങ്ങാന്‍ മാരാരും..!

തറവാടി said...

ഓ അപ്പോ ഇതാണല്ലെ ' മൂന്ന് കുട്ടികള്‍ ഒരു വീട്ടീന്ന് പഠിക്കാന്‍ വന്നാല്‍ ഒരു കുട്ടിയുടെ ഫീസിളവ് '
എന്നുള്ളത് ശരിയാണോന്ന് ചോദിച്ചത്?

അയ്യോ അഗ്രജാ ആജു വിഞ്ച്സ്റ്ററിലാണല്ലോ അവിടെയില്ലെന്ന് തോന്നുന്നു പിന്നെ പച്ചാന ഒവര്‍ ഓണിലാണ് അവിടെയുണ്ടോന്ന് സ്കൂള്‍ തുറന്നിട്ട് ചോദിക്കാം ന്താ? ;)

ശ്രീ said...

ഹ ഹ. കാത്തിരുന്നു കാണുക തന്നെ.


പുതുവത്സരാശംസകള്‍

krish | കൃഷ് said...

ദി ഓപ്ഷന്‍ ഈസ് സ്റ്റില്‍ ഓപ്പന്‍.. എന്നിട്ട് പാച്ചുന്റെ പേരും പറഞ്ഞ്... ഉം ഉം..
പുതുവര്‍ഷത്തേക്ക് ആശംസകള്‍.. രണ്ടുകൂടി ചേര്‍ത്ത്.

Kiranz..!! said...

അദ് ശരി..അപ്പോ അടുത്ത അങ്കത്തിനു കച്ച കെട്ടി റെഡ്യായിരിക്ക്യാല്ലേ..ഗള്ളൻയ് ..! എന്നിട്ടത് പാവം പാച്ചൂന്റെ തലയിൽ.. :)

ബഷീർ said...

ഇത്‌ വല്യ പ്രശ്നം തന്നെ. !!
എല്ലാര്‍ക്കും ഉണ്ണികളായി എനിക്ക്‌ മാത്രം ഉണ്ണിയില്ലെന്ന് മോളുടെ പരാതി ..

എല്ലാറ്റിനും ഒരു സമയമുണ്ടല്ലോ.. :)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

എല്ലാര്‍ക്കും സൈഡ് ബിസ്സിനസ് ഉണ്ടല്ലേ...

Jayasree Lakshmy Kumar said...

ശേഷം സ്ക്രീനില്‍ :)

yousufpa said...

ഈ നിലയ്ക്ക് പോയാല്‍ പ്രശ്നം ഗുരുതരമാവും..
ഇപ്പൊ കണ്ടും കേട്ടും നടന്നാല്‍ പാച്ചൂന്റെ ഉപ്പാക്ക് നല്ലത്.

മാണിക്യം said...

മക്കളോട് പക്ഷാഭേതം പാടില്ല
എല്ലാ മക്കളുടെം ആഗ്രഹം
നടത്തി കൊടുക്കണം


{ഇയാള്‍ ഒരു വഴി ആവും !!}