Thursday, January 22, 2009

ദയ

പാച്ചൂന്റെ സൈക്കിളിനു ചില്ലറ പണി... അതു ശരിയാക്കിക്കാന്‍ പോയതായിരുന്നു ഞാനും പാച്ചുവും. സൈക്കിള്‍ റിപ്പയറു ചെയ്തു കിട്ടാന്‍ കുറച്ച് സമയമെടുക്കും അപ്പോഴേക്കും നമുക്കൊന്ന് നടന്നിട്ടു വരാമെന്നു പറഞ്ഞു ഞാന്‍.

'ഉപ്പ വേണെങ്കി പൊയ്ക്കോ... ഞാന്‍ ഇവടെ ഇരിക്കാം... ആരെങ്കിലും സൈക്കിളു കൊണ്ടായാലോ...'

'പാച്ചു ഒറ്റയ്ക്കിവിടെ ഇരിക്കുമ്പോ പാച്ചൂനെ ആരെങ്കിലും പിടിച്ചോണ്ട് പോയാലോ...'

'അവരെ ഞാന്‍ ഇടിച്ച് നിലത്തിട്ട് ഇങ്ങനെ ചവിട്ടും...'

'ന്നിട്ട്...' ഞാന്‍ ചോദിച്ചു...

'അവര് ഒന്നും ചെയ്യല്ലേന്ന് പറഞ്ഞ് കരഞ്ഞാ... ഞാനവരെ വെറുതെ വിടും...'

24 comments:

aneeshans said...

അമ്പട പാച്ചൂ :)

Unknown said...

പാച്ചൂട്ടിക്കൊരു ചക്കരയുമ്മ :)

പച്ചൂട്ടിയേ ദയവു ചെയ്ത് എന്നെ ഒന്നും ചെയ്യല്ലേ....

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:അപ്പോള്‍ പാച്ചൂനെ എടുത്ത്കൊണ്ട് നടക്കുന്നവര്‍ സൂക്ഷിക്കണമല്ലോ ഏത് നിമിഷവും ഇടി പ്രതീക്ഷിക്കാം.

ഓടോ: കുട്ടികളുടെ സൈക്കിളില്‍ കയറിയിരുന്ന് അത് ചീത്തയാക്കരുത് എന്ന് എത്ര തവണ പറഞ്ഞ് തരണം. പാച്ചുവായതോണ്ട് ക്ഷമിച്ചു..

[ nardnahc hsemus ] said...

പാച്ചു ഇടി പഠിച്ചത് വാപ്പച്ചീടേ ദേഹത്താവും ല്ലേ?
:)

പ്രിയ said...

ഹഹഹ പാച്ചു... ധൈര്യക്കാരി... :)

ചീര I Cheera said...

പാച്ചു ആളു മോശല്യലോ..
:)

കുഞ്ഞന്‍ said...

കണ്ടൊ കുട്ടിയാണെങ്കിലും കണ്ണീരില്‍ മനസ്സലിയും, എന്നാല്‍ ബാപ്പയുടെയൊ..??

ഇവള്‍, ബാപ്പയെ വരച്ചവരയില്‍ നിര്‍ത്തും, നിര്‍ത്തണേ, നില്‍ക്കാതെ എവിടെപ്പോകാന്‍....

ശ്രീ said...

പി...ന്നല്ലാതെ.
;)

ഗുപ്തന്‍ said...

ഭയങ്കരി :))

Ziya said...

പാച്ചു ഭാവിയില്‍ യു എന്‍ സെക്രട്ടറി ജനറലാകാനുള്ള സാധ്യതയുണ്ട്...:)

ബഷീർ said...

മുഖ മൂടി മുക്കിലൂടെയൊക്കെ ഇനി ധൈര്യായിട്ട്‌ നടക്കാം.. കൊള്ളാം പാച്ചു

ബഷീർ said...

OT

സിയ,

പാച്ചുവിനെ അപമാനിക്കരുത്‌.

പാച്ചു ..വെറുതെ കരയുകയല്ല. കൈകാര്യം ചെയ്യുകയാ ചെയ്യുന്നത്‌.

പകല്‍കിനാവന്‍ | daYdreaMer said...

അയ്യോ പാച്ചു തല്ലല്ലേ... !!
:)

വേണു venu said...

അത് തന്നെ അമ്പടി പാച്ചൂട്ടീ.:)

നജൂസ്‌ said...

അപ്പൊ ഉപ്പാക്കിനി വല്ലാതെ പേടിക്കണ്ട. പാച്ചുവുണ്ടല്ലോ... :)

Kiranz..!! said...

എന്റെയ്യമേ..പാച്ചുക്കാളിയേ..!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ക്വട്ടേഷന്‍ ടീമീലേയ്ക്ക് ആളെവേണമെന്ന പരസ്യം പാച്ചു കാണാതെ നോക്കണേ

Jayasree Lakshmy Kumar said...

ഹല്ല പിന്നെ! അതങ്ങിനെ തന്നെ വേണം പാച്ചു.
പാച്ചൂട്ടി സിന്ദാബാദ്.........

Sathees Makkoth | Asha Revamma said...

പാച്ചൂനെ ആരാ ഇടിയൊക്കെ പഠിപ്പിച്ചത്?

വിജയലക്ഷ്മി said...

paachhu oru kochhu midukkikutti thanne..:)

പാമരന്‍ said...

ha ha! paachu aalu kollamallo!

ജെസ്സി said...

ഹാ!
അക്രമികളോട് പോലും പൊറുക്കാനും ക്ഷമിക്കാനുമുള്ള പാച്ചുവിന്റെ മഹാമനസ്‌കതക്ക് പ്രണാമം :)
മോളൂ‍ട്ടീ കീപ്പിറ്റ് അപ്പ് (വളരുമ്പോഴും ഈ മനസ്സ് കീപ്പ് ചെയ്യണമെന്ന്):)

മാണിക്യം said...

പാച്ചുന്റെ ഈ നല്ലമനസ്സ്
എന്നും ഇതുപോലെ കാത്തോണേ !!

പാര്‍ത്ഥന്‍ said...

അടികൊണ്ടു വീണവനെ തല്ലരുതെന്ന്‌ എന്റെ അച്ഛനും പറഞ്ഞിട്ടുണ്ട്‌. (ഒരു പ്രേംനസീർ ഡയലോഗ്‌)