Sunday, June 7, 2009

ചതി

പാച്ചുവിന്റെ വികൃതിക്ക് തടയിടാന്‍ ഉമ്മയൊരു നമ്പറിട്ടു...

'പാച്ചു ഉമ്മാട് ചെയ്യുന്നത് പോലെ തന്നാവും പാച്ചൂന്റെ മക്കളും പാച്ചൂനോട് ചെയ്യുക...'

'അപ്പോ ഞാനഹമ്മദി കാണിച്ചാ ന്റെ മക്കളും അഹമ്മദി കാണിക്ക്വോ'... പാച്ചുവിന് വ്യക്തമാക്കിയേ പറ്റൂ

'അതെ, പാച്ചു നല്ല കുട്ട്യായാല്‍ പാച്ചൂന്റെ മക്കളും നല്ല കുട്ട്യേളായിരിക്കും...' ഉമ്മ വിശദമാക്കി

'അപ്പോ ഉമ്മ ചെറുപ്പത്തില് അഹമ്മദ്യായിരുന്നോ...' പാച്ചുവിന്റെ ന്യായമായ സംശയം

'ആ... ഉമ്മാക്കും അത്യാവശ്യം വികൃതിയൊക്കെണ്ടായിരുന്നു...' ഉമ്മ കീഴടങ്ങി...

'...ന്നാലും ഇന്നോടീ ചതി വേണ്ടായിരുന്നു... അതോണ്ടല്ലേ ഞാനഹമ്മദി കാണിക്കുന്നത്...'

പാച്ചുവിന്റെ സങ്കടം പറഞ്ഞാ തീരുമോ :)

17 comments:

Shihab Mogral said...

ഹഹഹഹ... എന്നാലും എന്റെ പാച്ചൂ...

Fais Kuniyil Shajahan said...

കലക്കി പാച്ചൂ, നമുക്കങ്ങനെ വിട്ടുകൊട്ക്കാന്‍ പറ്റ്വോ....

വല്യമ്മായി said...

ഉമ്മ എന്നുള്ളതൊക്കെ ഉപ്പ എന്ന് വായിച്ചപ്പോള്‍ പാച്ചുവിന്റെ നിഗമനം മുഴുവന്‍ ശരിയായി :)

ബായെന്‍ said...

തുടരും.

തറവാടി said...
This comment has been removed by the author.
തറവാടി said...

ഞാനും കരുതി ദെ ന്തെപ്പോ ഈ കുട്ടിങ്ങനെ ഉപ്പാനെ ഉമ്മാന്ന് വിളിക്കണേന്ന് ;)

അപ്പു said...

ഹ.ഹ.ഹ......തറവാടീടെ കമന്റും കലക്കി. കൊടുകൈ.

Norah Abraham | നോറ ഏബ്രഹാം said...

ആദ്യമായിട്ടാണ് പാച്ചുവിനെ കാണുന്നത്.

ന്നാലും പാച്ചുവിനോട് ഈ ചതി വേണ്ടായിരുന്നു...

കുഞ്ഞന്‍ said...

എന്തു ഭംഗിയായിട്ടാണ് ഉപ്പ ഉമ്മയായി മാറിയത്..!

പാച്ചൂട്യേ...ഉപ്പ കുഞ്ഞുന്നാളില്‍ പാവം കുട്ടിയായിരുന്നൂട്ടൊ, ഇപ്പോഴും അങ്ങിനെതന്നെയല്ലേ..?

ബഷീര്‍ വെള്ളറക്കാട്‌ / pb said...

ഇത് ചതി തന്നെ..:)

kichu said...

അഗ്രൂ

ആള്‍മാറാട്ടത്തിന് നൂറ് മാര്‍ക്ക്:)

പാച്ചൂട്ടി തന്നെ പറ ഇതിലരാ പ്രതി.. ഉപ്പയൊ ഉമ്മയൊ??

[ nardnahc hsemus ] said...

:)
വാപ്പാന്റെ കാര്യം പിന്നെ പറയാണ്ടിരിയ്ക്കാ ഭേദം.. ല്ലെ...

യാരിദ്‌|~|Yarid said...

പാച്ചു നല്ല വിവരമുള്ള കൂട്ടത്തിലാണല്ലൊ.. ഉപ്പാനെ പോലല്ല...;)

kaithamullu : കൈതമുള്ള് said...

പാച്ചൂന്റെ സഹവാസം കൊണ്ട് ഉപ്പ ‘കൊണം’ പിടിക്കുന്ന ലക്ഷണമുണ്ട്!

അഗ്രജന്‍ said...

പാച്ചുവിന്റെ കുസൃതികൾ വായിച്ച, അത് വഴി എനിക്കിട്ട് പണിത... സർവ്വശ്രീ... ഷിഹാബ്, ഫൈസ്, വല്യമ്മായി, ബായെൻ, തറവാടി, അപ്പു, നോറ, കുഞ്ഞൻ, ബഷീർ, കിച്ചു, സുമേഷ്, യാരിദ്, കൈതമുള്ള്.... എല്ലാവർക്കും നന്ദി :)

Sayuri said...

midukki. Enikkishtayi.

സതീശ് മാക്കോത്ത്| sathees makkoth said...

പാച്ചൂന്റെ ഉമ്മ എന്തിനീ ചതി ചെയ്തു?:)