പാച്ചു: ഉമ്മാ, എന്നെ എപ്പഴാ കല്യാണം കഴിപ്പിക്കാ...
ഉമ്മ: പാച്ചു പഠിച്ച് വലിയ കുട്ടിയൊക്കെയായി ജോലിയൊക്കെ കിട്ടിയിട്ട്...
പാച്ചു: അപ്പഴ്ക്കും ഉപ്പാക്കും ഉമ്മാക്കും വയസ്സാവില്ലേ?
ഉമ്മ: ആവും ഉപ്പാക്കും ഉമ്മാക്കും വയസ്സാവും...
പാച്ചു: വയസ്സായാ ഉപ്പേം ഉമ്മേം മരിച്ച് പോവില്ലേ...
ഉമ്മ: വയസ്സായാ എല്ലാരും മരിച്ച് പോവും...
പാച്ചു: എന്നാ പിന്നെ കൊറച്ച് നേരത്തെ എന്നെ കല്യാണം കഴിപ്പിച്ചൂടെ...
* * * * *
പാച്ചു: ഉമ്മാ, ഉമ്മാടെ ഈ മോതിരത്തിന് എത്ര ദിർഹംസായി...
ഉമ്മ: എന്തിനാ പാച്ചു...
പാച്ചു: എനിക്ക് വലുതായിട്ട് എന്റെ ഭർത്താവിനെ കൊണ്ട് വാങ്ങിപ്പിക്കാനാ...
ഉമ്മ: പാച്ചൂന് വേണെങ്കി ഉപ്പാട് പറഞ്ഞാ പോരേ, ഉപ്പ വാങ്ങിത്തരില്ലേ...
പാച്ചു: ഭാർത്താവ് വാങ്ങിത്തരുമ്പോ അതൊരു രസല്ലേ... കണ്ടില്ലേ ഉപ്പ ഉമ്മാക്ക് വാങ്ങിത്തരണത്...
* * * * *
പാച്ചു: ഉമ്മാ എന്നെ ഇപ്പോ തന്നെ കല്യാണം കഴിപ്പിച്ചൂടെ
ഉമ്മ: ഇപ്പോ പാച്ചൂനെ കെട്ടിച്ചാൽ ഉപ്പാനേം ഉമ്മാനേം ചെക്കന്റെ ഉപ്പാനേം ഉമ്മാനെം പോലീസ് പിടിച്ച് ജയിലിലിടും
പാച്ചു: ഞങ്ങളെ ജയിലിലിടില്ലല്ലോ... അത് മതി.
=================================
പാച്ചുവിനെ ഹോം വർക്ക് ചെയ്യിക്കാൻ ഒത്ത് കിട്ടുന്ന സന്ദർഭങ്ങൾ കുറവാണ്... ഈ ചെറിയ ക്ലാസ്സുകളിലല്ലേ നമ്മളെക്കൊണ്ട് അതിനൊക്കെ കഴിയൂ എന്നതിനാൽ കിട്ടുന്ന അവസരങ്ങൾ ഞാൻ കളയാറുമില്ല :)
‘പശു നമുക്ക് പാൽ തരും, പാലിൽ നിന്നും....’
പിക്ച്ചർ കൺവർസേഷൻ പാച്ചു മലയാളത്തിൽ പറഞ്ഞ് തുടങ്ങി...
ഞാൻ: പാച്ചു ഇംഗ്ലീഷിൽ പറയ്...
പാച്ചു: ഇംഗ്ലീഷിൽ ഞാൻ ക്ലാസ്സിൽ പറഞ്ഞോളാം
ഇത് ഉപ്പാക്ക് മനസ്സിലാവാൻ വേണ്ടി മലയാളത്തീ പറഞ്ഞതാ...
* * * * * *
ഒൻപതല്ലല്ലോ ഒട്ടല്ലേ വേണ്ടത്, തൊണ്ണൂറല്ലല്ലോ ഒൻപതല്ലേ, തൊള്ളായിരമല്ലല്ലോ തൊണ്ണൂറല്ലേ... ചെറുപ്പം മുതലേ എന്നെ പിടി കൂടിയിരുന്ന സംശയങ്ങളാണ്... ഇപ്പോഴിതാ പാച്ചുവും അതാവർത്തിക്കുന്നു.
ഒന്ന് മുതൽ ഇരുപത് വരെയാണ് ഫസ്റ്റ് ടേമിൽ പഠിപ്പിക്കുന്നത്...
വൺ, ടു... ..... ...... തേർട്ടീൻ, ഫോർട്ടീൻ, ഫിഫ്റ്റീൻ... ഫിഫ്റ്റീനെത്തിയപ്പോൾ പാച്ചുവിന് സംശയം.
‘ഉപ്പാ... ഫിഫ്റ്റീനല്ലല്ലോ വേണ്ടത്... ഫൈവ്റ്റീനല്ലേ...’
==============================
ഇന്ന് ജൂൺ 25, ഇതുപോലെ ഒരു ജൂണ്‍ ഇരുപത്തിയഞ്ചിനായിരുന്നു ഈ പാച്ചുക്കുട്ടിയെ ഞങ്ങൾക്ക് കിട്ടിയത്... ഇന്നേക്ക് അഞ്ച് വർഷം തികയുന്നു... കാലം അതിന്റെ ടോപ്പ് ഗിയറിൽ പായുന്നു!

ഇത്തവണ ബർത്ത്ഡേയ്ക്ക് താത്താക്ക് കൂട്ടായി പാച്ചൂന്റെ കുഞ്ഞാവ കൂടിയുണ്ട്...

...ഇവടെ ഞാനൂണ്ട്... ട്ടോ...
27 comments:
Many Many Happy Returns of the Day Pachukutty!!
പാച്ചുവിനു പിറന്നാള്‍ ആശംസകള്‍
കുസൃതികള്‍ വിരിയട്ടെ ഇനിയും
പാച്ചുക്കുട്ടീ.. നന്നായി പഠിച്ച് കളിച്ച് വളരുക.. :)
ഒരായിരം പിറന്നാൾ ആശംസകളോടെ.....
aashamsakal...!
പാച്ചുവിനു പിറന്നാള്‍ ആശംസകള്‍...ചൂടോടെ തന്നെ ;)
(പാച്ചുവിന്റച്ചന് : പാച്ചൂ വീരചരിതങ്ങള്‍ രസകരമായിട്ടാണ് വായിക്കുന്നത്. ഇനിയും പോരട്ടെ പാച്ചൂപര്വ്വങ്ങള്)
പണ്ടുള്ളവര്‍ പറയും മൂന്നാം വയസ്സില്‍ മുത്തന് പിരാന്തും നാലാം വയസ്സില്‍ നാട്ട് പിരാന്തുമാണ് കുട്ടികള്‍ക്കെന്ന്. ഇവിടെയുള്ള കുട്ടികളെ നാട്ടുപിരാന്ത് പിടിപെടാറില്ല... :)
അഞ്ചായാല്‍ കൊഞ്ചലില്ലാന്നും കേട്ടിട്ടുണ്ട്. കാലത്തിനൊപ്പം കണ്ണും കാതും ഹനുമാന് ഗീറില്‍ തന്നെ ഇട്ട് വെച്ചോ അഗ്രൂ.. :)
പാച്ചുവിന് ജന്മദിനാശംസകള്
happy birthday dear pachus.
അപ്പൊ പാച്ചൂട്ടിക്ക് വയസ്സ് അഞ്ചായി..
അതുപോലെ ഉപ്പക്കും ഉമ്മക്കും 5 വയസ്സ് കൂടിയില്ലെ? ഹൊ..എങ്ങനെ സഹിക്കും?
ദേ കണ്ണടച്ച് തുറക്കുന്ന നേരം കൊണ്ട് പാച്ചുവിന്റെ വയസ്സ് കുതിച്ചുപായും..
ഈ കുസൃതിയൊക്കെ അന്ന് പാച്ചു മറക്കും.
ഉപ്പയും ഉമ്മക്കും മറക്കാന്‍ പറ്റുമൊ?
അതുകൊണ്ട് കഴിയുന്നിടത്തോളം എല്ലാം ആസ്വദിക്കുക. ഇത് മാത്രമല്ലെ കുട്ടികളെ കൊണ്ടുള്ള പ്രയോജനം..ഇതുമാത്രമേ പ്രതീക്ഷിക്കാവൂ..മറ്റൊന്നും വേണ്ട..എങ്കില്‍ ജീവിതം ഹാപ്പി.
പാച്ചുവിന് ശിശുവിന്റെ വക പിറന്നാളാശംസകള്‍ കൈമാറുക.
മൂവര്‍ക്കും എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ!
ഓഹ്! ഇന്നാണോ നമ്മുടെ കൊച്ചുപാച്ചുമ്മേടെ ഹാപ്പി ബെര്‍ത്തു ഡേ?
വെരി നൈസ്. happy b'day pachu!
എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടേ. കൊച്ചുമിടുക്കിയായി വളരട്ടേ.
പിന്നെ പാച്ചുവേ, വാപ്പയുടെ മേലെ ഒരു കണ്ണ് വേണം, പണ്ട് ഗുണ്ടയായിരുന്ന ആളല്ലേ, അതാ. :)
പാച്ചുന് ഹാപ്പി ബർത്ത്ഡേ..:)
പാച്ചുവിന് അഞ്ചാം പിറന്നാൾ ആശംസകൾ
OT:
വിശാല മനസ്കൻ ,
അപ്പോ നിങ്ങളൊക്കെ ഒരു ടീമാണാല്ലേ :(
പാച്ചുവിന് പിറന്നാള്‍ ആശംസകള്‍ നേരുന്നു...
വിശേഷങ്ങള്‍ രസകരം തന്നെ. :)
പിറന്നാള്‍ ആശംസകള്‍ പാച്ചൂട്ടീ..
Many Many Happy Returns of the Day :)
പാച്ചുക്കുട്ടിക്ക് പിറനാളാശംസകള്‍.
പിറന്നാള്‍ ആശംസകള്‍. ഈ വര്‍ഷം കൂടുതല്‍ കുസൃതിത്തരങ്ങള്‍ പോരട്ടെ.
പാച്ചുവിനു പിറന്നാള്‍ ആശംസകള്‍
ആപ്പീ റ്റൂയൂ.. പാച്ചൂട്ടീ :)
മിടുക്കിക്കുട്ടിക്ക് എന്നുമെന്നും സര്‍വശക്തന്റെ അനുഗ്രഹത്തിനായി പ്രാര്‍ത്ഥിച്ച് കൊണ്ട്
തറവാടി,വല്യമ്മായി,പച്ചാന,ആജു,ഉണ്ണി.
(ഡ്രൈവര്‍ സ്ഥലത്തില്ലാത്തതിനാല്‍ സമ്മാനം നാട്ടില്‍ വെച്ച് തരാട്ടോ)
ഒരു പൊടിക്കു പോലും പാച്ചൂനെ കുറ്റം പറയാൻ പറ്റൂല്ല.ഉപ്പയുടെ എയ്ത്ത് കണ്ടിട്ട്,പാച്ചുവിന്റെ അടുത്ത ബർത്ത്ഡേകൾ തോറും ദാ താഴെ “ഇവിടെ ഞാനുണ്ട് ട്ടാ” ന്നു പറയാൻ ഒരു ടീം വരണുണ്ട് എന്ന ഫീലിങ്ങം :)
പാച്ചുവിനാശംസോൾ
pachu molku..
janma dinaasamsakal..!
midukkiyaayi, uppayudeyum ummayudeyum naadinteyum abhimaanamaayi mol valaratte..ennu kunjanammavan
Paaachuuuttiiiii....:)
Very very happy Birth day to youuu.....
പാച്ചുവിനു പിറന്നാൾ ആശംസകൾ...
അഗ്രൂ കുറേ നാളുകൂടിയാണ് ബ്ലോഗ്ഗ് വായന വീണ്ടും തുടങ്ങിയത്. ഇതു കണ്ടില്ലായിരുന്നു.
എല്ലാവിധ ആശംസകൾ, പാച്ചുവിനും വാവയ്ക്കും ഉപ്പയ്ക്കും ഉമ്മയ്ക്കും.
pachunu pirannal asamsakal
Post a Comment