Wednesday, March 17, 2010

I dad is bad

ചുമര്‍ നിറയെ പാച്ചുവിന്റെ വരകളാണ്... അതിനിടയ്ക്കെന്തോ എഴുതിയിരിക്കുന്നത് ഇന്ന് രാവിലെയാണ് ശ്രദ്ധയില്‍ പെട്ടത്... അതിതായിരുന്നു...

എന്നോ വഴക്ക് കേട്ടപ്പോള്‍ അവള്‍ സങ്കടം തീര്‍ത്തതാണ്...
ഞാനിന്നത് കണ്ട വിവരം അവളോട് പറഞ്ഞ് പരിഭവിച്ചു... അവളത് അപ്പോള്‍ തന്നെ വെട്ടി... പകരം my dad is good എന്ന് ചുമരില്‍ പലയിടത്തും എഴുതി...
എന്നിട്ടും തൃപ്തിവരാതെയാവണം...
ഞാനോഫിസിലേക്കിറങ്ങുമ്പോള്‍ ഒരു തുണ്ട് കടലാസും കൂടെ കയ്യില്‍ തന്നു അവള്‍...
I love u dad - my dad is good

17 comments:

മുസ്തഫ|musthapha said...

എന്നോ വഴക്ക് കേട്ടപ്പോള്‍ അവള്‍ സങ്കടം തീര്‍ത്തതാണ്...

Musthafa said...

Pachu's dad is not bad :)

പകല്‍കിനാവന്‍ | daYdreaMer said...

പുള്ള മനസ്സില്‍ കള്ളമില്ല ! :)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: കോപ്പീ പേസ്റ്റിങ് മോളിലത്തെ കമന്റ് “പുള്ള മനസ്സില്‍ കള്ളമില്ല” ഒരു സംശ്യം മാത്രം - ആദ്യത്തേത് എഴുതുമ്പോഴോ രണ്ടാമത്തേത് എഴുതുമ്പോഴോ?

[ nardnahc hsemus ] said...

ഒരു സത്യാവസ്ഥ എഴുതിയതിനാ പാവം കൊച്ചിനെ വിരട്ടി ഇമ്പോസിഷന്‍ എഴുതുന്ന പോലെ ഓപ്പോസിറ്റാക്കി എഴുതിച്ച അന്നോട് ദൈവം പോലും പൊറുക്കൂലാ... പാച്ചു വലുതാവട്ടെ.. ഒക്കെ റിവേര്‍സടിപ്പിയ്ക്കും!! നോക്കിക്കോ!

Ziya said...

പിള്ള മനസ്സില്‍ കള്ളമില്ല!

Sidheek Thozhiyoor said...

കുട്ടികള്‍ സത്യസന്ധമായി കാര്യങ്ങള്‍ പറയുന്നു...

അനില്‍@ബ്ലോഗ് // anil said...

അതെ, സിയ പറഞ്ഞപോലെ .
:)

aneeshans said...

സത്യം പറയാല്ലോ ഈ പാച്ചുന്റെ പോസ്റ്റൊക്കെ വായിക്കുമ്പോ എന്തോ ഒരു സന്തോഷം. നന്ദി ഈ ചെറിയ വലിയ കുഞ്ഞ് നുറുങ്ങ് ആന ഉറുമ്പ് കാര്യങ്ങൾ ഷെയർ ചെയ്യുന്നതിനു.

കരീം മാഷ്‌ said...

ഞാൻ വേറൊരു കോണിലൂടെയാണു സംഭവം നിരീക്ഷിച്ചത്.എഴുതിയതു കാണിച്ചു കൊടുത്തപ്പോൾ ആദ്യം അവൾ ഗ്രാമർ ആണു തിരുത്തിയത്.പിന്നീടു മാത്രമാണു അതിലെ ധാർമ്മികത തിരുത്തിയത്.
കുട്ടി മാതാപിതാക്കളെക്കാൾ ഗുരുക്കന്മാരെ അനുസരിക്കുന്നു(പേടിക്കുന്നു) എന്നർത്ഥം
കുട്ടികളുമായി പിതാവു കൂടുതൽ ഫ്രണ്ടിലി ആവേണ്ടതുണ്ട് എന്നു എനിക്കു തോന്നുന്നു.(അങ്ങനെ ആയതിന്റെ തിക്തഫലമാണു ഇപ്പോൾ ഇക്ക അനുഭവിക്കുന്നതെന്ന എന്റെ ഭാര്യയുടെ കുറ്റപ്പെടുത്തൽ മറക്കാതെ തന്നെ)

nandakumar said...

Ethiri kunju kaaryame-
nkilum ethara valya kaaryam...
:)

കുഞ്ഞന്‍ said...

ഇപ്പോൾ നല്ലച്ഛനായല്ലെ..

ആ കുഞ്ഞ് എത്രപ്രാവിശ്യം ബാഡ് ബാഡ് എന്ന് എഴുതിക്കാണും,എഴുതിപ്പിക്കാൻ പ്രേരിപ്പിച്ചിട്ടുണ്ടാകും മുസ്തഫാക്കാ..?

ഇത്രേം സ്നേഹമുള്ള കുഞ്ഞിനെയാണല്ലൊ ചീത്തപറയുന്നത്.. ഞാനൊന്നും എന്റെമോനെ ചീത്ത പറയാറെയില്ല..

ഒരു നുറുങ്ങ് said...

"U dad is bad" ennezhuthallei...! :)

Indu said...

പാച്ചുന്റെ അതെ പ്രായമാണ് എന്റെ മോള്‍ക്കും. എനിക്കും കിട്ടാറുണ്ട് ഇതേ പോലത്തെ തുണ്ടുകള്‍ ..ചുമരില്‍ എഴുതാന്‍ സമ്മതിക്കാത്ത കൊണ്ടാവും അവിടെയും ഇവിടെയും ഒക്കെ കൊണ്ടിടും ഈ തുണ്ടുകള്‍. എന്നിട്ട് ഞാന്‍ കാണുന്നുണ്ടോ എന്നവള്‍ ഒളിഞ്ഞു നോക്കും :) കുട്ടികള്‍ എല്ലാം ഒരേ പോലെയാ അല്ലെ.

ചേച്ചിപ്പെണ്ണ്‍ said...

My unni used to do the same :)

സിനു said...

ഞാന്‍ ഇവിടം ആദ്യമായിട്ടാണ്
പാച്ചുവിന്‍റെ ലോകം എനിക്ക് നന്നായി പിടിച്ചു
എല്ലാ പോസ്റ്റും വായിച്ചു.ഇഷ്ട്ടായിട്ടോ
ഇനിയും വരാം..

(കൊലുസ്) said...

ഒരു മാസം കഴിഞ്ഞല്ലോ..പുതിയ വിശേഷങ്ങലോന്നും ഇല്ലേ? കുട്ടികള്‍ക്ക് സുഗാനെന്നു കരുതുന്നു.