Saturday, February 13, 2010

തേഡ് പ്രൈസ് വിന്നര്‍

സ്കൂളില്‍ ഓട്ടമത്സരത്തില്‍ പാച്ചുവിനായിരുന്നു ക്ലാസ്സില്‍ മൂന്നാം സ്ഥാനം...


അങ്ങനെ ഞങ്ങടെ തറവാട്ടിലേക്ക് ആദ്യമായി ഒരു മെഡല്‍ കടന്നു വന്നിരിക്കുന്നു... :)താത്ത മെഡല്‍ വാങ്ങിക്കുന്നതിനും മുമ്പ് തന്നെ അടുത്തുണ്ടായിരുന്നു ഒരു കുട്ടിയുടെ ഉമ്മാടെ കയ്യില്‍ നിന്നും മെഡല്‍ വാങ്ങി ആച്ചി അത് സ്വയം കഴുത്തിലണിഞ്ഞിരുന്നു... :)

21 comments:

അഗ്രജന്‍ said...

അങ്ങനെ ഞങ്ങടെ തറവാട്ടിലേക്ക് ആദ്യമായി ഒരു മെഡല്‍ കടന്നു വന്നിരിക്കുന്നു... :)

മരുപ്പച്ച | Maruppacha said...

വളരെ നന്നായിട്ടുണ്ട്... നിങ്ങളുടെ ബ്ലോഗുകള്‍ മരുപ്പച്ചയിലും പോസ്റ്റ്‌ ചെയ്യുക..
http://www.maruppacha.com/

ശ്രീ said...

പാച്ചുവിന് ആശംസകള്‍!

ആച്ചീ... :)

നന്ദകുമാര്‍ said...

അപ്പോ മൂന്നേ പേരേ ഉണ്ടായിരുന്നുള്ളൂ ഓടാൻ പാച്ചൂ ? :) :)

ഗ്രേറ്റ്..ഇനി മൂന്നിൽ നിന്ന് രണ്ടും പിന്നെ ഒന്നും ആകട്ടെ... വീട് മെഡലുകൾ കൊണ്ട് നിറയട്ടെ..

(എന്തോ നമുക്ക് സാധിക്കാത്തത് നമ്മുടെ മക്കളോ കൂടപ്പിറപ്പുകളുടെ മക്കളോ വാങ്ങിക്കുമ്പോൾ കണ്ണു നിറയുന്ന സന്തോഷമാൺ)

സാജന്‍| SAJAN said...

അതെ അതെ കണ്ടു പഠിക്ക് അഗ്രൂ,
പാച്ചൂട്ടി കങ്കാരുലേഷൻസ് :)

(ഓസ്ട്രേലിയയിൽ നിന്നായത് ഇപ്പൊ കൊണ്ട് ഇതല്ലേ പറ്റൂ)

:: VM :: said...

വിച്ചൂനു കെ-ജി-1 റണ്‍നിങ്ങ് റേസില്‍ 2 ആം സ്ഥാനം. മെഡലുംഅര്‍റ്റീറ്റും കിട്ടും എന്നൊക്കെ പറഞ്ഞു നടക്കുന്നുണ്ടാര്‍ന്നു-

മരുപ്പച്ച പറഞ്ഞകേട്ടോ- നിങ്ങടെ ബ്ലോഗ് മരുപ്പച്ചയില്‍ കൊണ്ടുപോയി പോസ്റ്റാന്‍. കടല്‍ എന്ന വെബ്സൈറ്റുകാരു വന്നു “തന്റെ പൊസ്റ്റു വല്ല കടലിലും കൊണ്ടുപോയി പോസ്റ്റൂ എന്നു കമന്റുമോ അഗ്രൂ?”

ഇത്തിരിവെട്ടം said...

അഭിനന്ദങ്ങള്‍ (പാച്ചൂന്).

അവള്‍ മിടുക്കിയായി വളരട്ടേ ...

അഭിലാഷങ്ങള്‍ said...

പാച്ചൂന് അഭിനന്ദനങ്ങള്‍... :)
ഇനിയും മിടുക്കിയാവണം.. അടുത്ത തവണ ഒന്നാമതാവണം...

ഓഫ്: പി.ടി ഉഷയെ എല്ലാരും അഭിനന്ദിക്കുമ്പോ കോച്ച് നമ്പ്യാരെ എല്ലാവരും മറക്കാറാ പതിവ്. ഞാന്‍ ഭയങ്കര ഗുരുത്വമുള്ളവനായത് കൊണ്ട് ഗുരുവിനെ അഭിനന്ദിക്കാന്‍ മറക്കുന്നില്ല. പാച്ചൂന് ട്രൈനിങ്ങ് കൊടുത്ത അഗ്രൂനും അഭിനന്ദനങ്ങള്‍. :)

ആത്മഗതം: പാച്ചൂന് ഓട്ടത്തില്‍ സമ്മാനം കിട്ടീല്ലേലേ അല്‍ഭുതമുള്ളൂ. കാരണം, ഉപ്പേടെയല്ലേ ജീന്‍?? പണ്ട് അഗ്രൂനെ നാട്ടുകാര്‍ തല്ലാന്‍ ഓടിച്ചപ്പോ അഗ്രു ഓടിയ ഓട്ടം വച്ചുനോക്കിയാല്‍.. മോള്‍ക്ക് ഫസ്റ്റ് കിട്ടേണ്ടതായിരുന്നു. സാരമില്ല.. അടുത്ത തവണ എന്തായാലും ഫസ്റ്റ് കിട്ടുമായിരിക്കും....

-അഭിലാഷങ്ങള്‍

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

അഭിനന്ദനങ്ങൾ

പിന്നെ, ഞാൻ പറയാൻ കരുതിയത് അഭിലാഷങ്ങൾ പറഞ്ഞു.. !

വാഴക്കോടന്‍ ‍// vazhakodan said...

പാച്ചൂന് അഭിനന്ദനങ്ങള്‍!

kaithamullu : കൈതമുള്ള് said...

പച്ചുട്ടീ,

കണ്‍ഗ്രാറ്റ്സ്...
(ഇതൊരു തുടക്കം മാത്രം, വാപ്പച്ചിയോട് പറ പുതിയ ഒരു ഷൊ കേയ്സ് വാങ്ങാന്‍)

Visala Manaskan said...

:)ആഹ.. വെരിഗുഡ്!

ഇനി കാണുമ്പോൾ അവൾക്ക് ഞാൻ ഓട്ടത്തിന്റെ ചില റ്റെക്നിക്കുകൾ കൂടെ പറഞ്ഞുകൊടുക്കുന്നുണ്ട്!

[ nardnahc hsemus ] said...

ഇനി ഈ മെഡലങ്ങ്‌ഡ് പെറ്റു പെറ്റു അന്റെ ബീടങ്ങ്ട് നെറയും!

തറവാടി said...

ഒരു ചോക്ക്‌ലേറ്റ് ഞങ്ങളുടെ വക :)

കുമാരന്‍ | kumaran said...

congrats..

അതുല്യ said...

പാച്ചൂവേ... ഭയങ്കര മിടുക്കിയാണല്ലോ നീയ്യ്. പച്ചേങ്കിലു ഈ മെഡല്‍ ഒക്കെ വാങ്ങാന്‍ നിക്കുമ്പോ ഒന്ന് ശരിയ്ക്ക് നിവര്‍ന്ന് ഗമയില്‍ നിക്കണ്ടേ? ഇങ്ങനാ എന്നെ പിടിച്ചോണ്ട് പോയേ ന്നുള്ള മട്ടില്‍ ഇനി നിക്കരുത് പറഞേക്കാം, ഞാന്‍, മെഡലൊന്നും കിട്ടീലെങ്കിലും വേണ്ട, ഗമയ്ക്ക് ജീവിതത്തില്‍ ഒരു കുറവും വരുത്തരുത് കുഞേ നീയ്.

Ashok said...

pachuvinu ashamsakal

Typist | എഴുത്തുകാരി said...

പാച്ചുവിനു് അഭിനന്ദനങ്ങള്‍. ഇനിയുമിനിയും ഒരുപാട് മെഡലുകളും സമ്മാനങ്ങളുമൊക്കെ കിട്ടട്ടെ.

കുട്ടിച്ചാത്തന്‍ said...
This comment has been removed by the author.
കുട്ടിച്ചാത്തന്‍ said...

അഭിനന്ദനങ്ങള്‍ പാച്ചൂ
ചാത്തനേറ്: ഉപ്പയ്ക്ക് പണ്ട് ഓടിയ ശേഷം കിട്ടിയ മെഡലുകളുടെ തഴമ്പൊക്കെ മാറിയോ പാച്ചൂട്ടീ?

lekshmi said...

അവള്‍ മിടുക്കിയായി വളരട്ടേ ...