Thursday, August 26, 2010

ഒരു ആത്മഗതവും റിക്വസ്റ്റും

കളറിങ്ങ് ചെയ്യുമ്പോഴാണെങ്കിലും പഠിക്കുമ്പോഴാണെങ്കിലും കളിക്കുമ്പോഴാണെങ്കിലും അതിലിടയ്ക്ക് കയറി പാച്ചുവിനെ പരമാവധി ബുദ്ധിമുട്ടിക്കുന്ന കാര്യത്തില്‍ ആച്ചി വളരെ നന്നായി ശ്രദ്ധ കൊടുക്കാറുണ്ട്...

ഒരു ചിത്രത്തിന് കളര്‍ കൊടുത്ത് തീരുമ്പോഴേക്കും ചുരുങ്ങിയത് മൂന്നു നാലു തവണയെങ്കിലും പാച്ചുവിന് കളര്‍ പെന്‍സിലുകളും കടലാസും എടുത്ത് ഇടം മാറിയിരിക്കേണ്ടി വരാറുണ്ട്...

ഒടുക്കം സഹികെട്ട് പാച്ചുവിന്റെ ആത്മഗതം വളരെ ഉച്ചത്തില്‍ തന്നെ പുറത്ത് വന്നു...

"ഇത് വലുതായാല്‍ ഇതിനെ കൊണ്ട് ഇത്രേം ശല്യം ഉണ്ടാവ്വുന്ന് വിചാരിച്ചിരുന്നില്ല..."

ഒപ്പം ഉമ്മാട് ഒരു റിക്വസ്റ്റും...

"ഉമ്മാ... ഇവള്‍ക്കും കൂടെ ഒരുണ്ണി വാവനെ പ്രസവിച്ച് കൊടുക്കണം... എല്ലാം വലിച്ചിട്ട് ഇവളെ ബുദ്ധിമുട്ടിക്കുന്ന ഒരു ഉണ്ണിവാവനെ..."