Tuesday, November 30, 2010

ആച്ചിമോളേ... ആപ്പീ റ്റൂ യൂ...

"ഉമ്മാ... ഇവള്‍ക്കും കൂടെ ഒരുണ്ണി വാവനെ പ്രസവിച്ച് കൊടുക്കണം... എല്ലാം വലിച്ചിട്ട് ഇവളെ ബുദ്ധിമുട്ടിക്കുന്ന ഒരു ഉണ്ണിവാവനെ..."

താത്തയെ കൊണ്ട് ഇങ്ങിനെ പറയിപ്പിച്ച താത്താടെ വാവയും താത്തയും...

* * * * * * *

രണ്ട് വര്‍ഷം മുമ്പ് ഇതേ ദിവസം ഓഫീസില്‍ നിന്ന് എന്നത്തേതിലും വൈകി വീട്ടിലെത്തുമ്പോള്‍ മണി ഒമ്പത് കഴിഞ്ഞിരുന്നു... തണ്ടലിന് കൈ കൊടുത്ത് കൊണ്ട് മുനീറ വാതില്‍ തുറന്നു...

'എന്താ പെയിനുണ്ടോ... ഹോസ്പിറ്റലില്‍ പോവാം...'

'അത്രയ്ക്ക് ആയിട്ടില്ല... ഇക്ക ഭക്ഷണം കഴിക്ക്...'

ഭക്ഷണം കഴിഞ്ഞതും ഇനി ഹോസ്പിറ്റലില്‍ പോവാമെന്ന് അവള്‍ തന്നെ പറഞ്ഞു... വലിയ ട്രാഫിക്കിലൊന്നും പെടാതെ ഷാര്‍ജ അല്‍ ഖാസിമി ഹോസ്പിറ്റലിലെത്തുമ്പോള്‍ സമയം പത്തരയായിരിക്കുന്നു... എന്നേയും പാച്ചുമോളേയും വെളിയിലിരുത്തി അവളെ അകത്തേക്ക് കൊണ്ടുപോയി... പതിനൊന്ന് ഇരുപത്തിയഞ്ചിന് ആച്ചിമോളെത്തിയ വിവരം നഴ്സ് ഞങ്ങളെ അറിയിച്ചു... കുറച്ച് കഴിഞ്ഞപ്പോള്‍ ആച്ചിമോളെ ഞങ്ങള്‍ക്കരുകിലേക്ക് കൊണ്ട് തന്നു...

വാവ വന്നാല്‍ അവളുടെ കയ്യില്‍ കൊടുക്കണമെന്ന പാച്ചുവിന്റെ മുങ്കൂട്ടിയുള്ള ആവശ്യം ഞാന്‍ അംഗീകരിച്ച് കൊടുത്തു...

ഇന്ന് ഞങ്ങളുടെ ആച്ചിമോള്‍ക്ക് രണ്ട് വയസ്സ് തികയുന്നു... ആച്ചിമോളേ... ആപ്പീ റ്റൂ യൂ... :)

3 comments:

പകല്‍കിനാവന്‍ | daYdreaMer said...

ആപ്പീ റ്റു യു ട്ടോ :)

Typist | എഴുത്തുകാരി said...

ആച്ചിമോൾക്ക് പിറന്നാൾ ആശംസകൾ.

faisu madeena said...

അയ്യോ മോശമായിപ്പോയി ..ഞാന്‍ വരാന്‍ ഒരു പാട് ലൈറ്റ്‌ ആയി അല്ലെ ....സാരമില്ല ആച്ചു മോള്‍ക്ക്‌ എന്റെ വകയും ഒരു ഹാപ്പി ബര്‍ത്ത് ഡേ .....

ഇപ്പോഴാ ഈ ബ്ലോഗ്‌ കാണുന്നത് .....