Monday, April 9, 2012

ആച്ചിമോൾ സ്കൂളിലേക്ക്...

പാച്ചുമോളെ സ്കൂളിൽ വിട്ടതിലും http://azhchakurippukal.blogspot.com/2008/04/57.html ടെൻഷനായിരുന്നു ആച്ചിമോളെ സ്കൂളിൽ വിടുന്നത് ആലോചിക്കുമ്പോൾ...

ഇത്രയും ദിവസം സ്കൂളിൽ പോവുന്നതിനെ കുറിച്ച് ആഹ്ലാദത്തോടെ പറഞ്ഞിരുന്ന അവളിന്നലെ രാത്രി...

'ഉമ്മാ ഇഞ്ഞാവക്ക് സ്കൂളീ പോണ്ടമ്മാ... ഇഞ്ഞാവക്ക് ഉമ്മാടെ കൂടെരിക്കണമ്മാ...
...ഇഞ്ഞാവ കുഞ്ഞല്ലേമ്മാ... ഇഞ്ഞാവ താത്താടേ പോലായിട്ട് സ്കൂളീ പോവാമ്മാ...'

എന്നൊക്കെ പറഞ്ഞ് ഭയങ്കര കരച്ചിൽ... അത് കൂടെ കേട്ടതോടെ ഞങ്ങളുടെ സങ്കടം കൂടുതലായി...

ഇന്ന് രാവിലെ എണീറ്റപ്പോൾ ആള് ഭയങ്കര ഉഷാറിലായിരുന്നു... ഒരു ചിണുങ്ങലു പോലുമില്ലാതെ കുളിച്ച് യൂണിഫോമൊക്കെയിട്ട് ബാഗും വാട്ടർ ബോട്ടിലും തൂക്കി പോവാൻ അവൾ തയ്യാറായി... സ്കൂളിലേക്ക് ടാക്സിയിൽ പൊയ്ക്കൊണ്ടിരിക്കുമ്പോഴും അവളെ അവിടെ വിട്ട് തിരിച്ച് വരുന്നതെങ്ങിനെ എന്ന വിഷമത്തിലായിരുന്നു ഞങ്ങൾ.

സ്കൂളിൽ ചെന്നപ്പോഴാണ് അറിഞ്ഞത്... ഇന്ന് കുട്ടികൾക്ക് അവരവരുടെ ക്ലാസ്സ് ടീച്ചർമാർ നെയിം ടാഗ് കൊടുക്കുന്നേ ഉള്ളൂ, ക്ലാസ്സ് ഇല്ല... റെഗുലർ ക്ലാസ്സ് പതിനൊന്നാം തിയ്യതി മുതലേ ആരംഭിക്കൂ എന്ന്.

ആച്ചിമോൾ ടീച്ചറെയൊക്കെ പരിചയപ്പെട്ട് ഞങ്ങളോടെപ്പം തന്നെ തിരിച്ച് പോന്നു....

അങ്ങിനെ ആച്ചിമോളുടെ ആദ്യത്തെ സ്കൂൾ ദിനം കഴിഞ്ഞു... കൂടുതൽ വിശേഷങ്ങൾ പതിനൊന്നാം തിയ്യതി അറിയാം :)




2 comments:

Unknown said...

ബ്ലോഗിലെ മാറാല ഒക്കെ തട്ടിത്തുടച്ചുവല്ലേ !!
മോള്ക്കാശംസകള്‍!!!

ലടുകുട്ടന്‍ said...

ആശംസകള്‍ ..... !!!