
തിരക്കൊഴിഞ്ഞ ഒരു ദിവസം ഓഫീസിലേക്ക് കൂടെ കൂട്ടിയപ്പോള്‍ പാച്ചു ചോദിച്ചു...
‘ഉപ്പാടെ ഓഫീസില്‍ മണ്ണുണ്ടോ...’
‘ഇല്ല... ഓഫീസില്‍ മണ്ണുണ്ടാകില്ല...’
‘മണ്ണുണ്ടെങ്കി എനിക്ക് മണ്ണീ കളിക്കായിരുന്നു...’
മണ്ണിലും മഴയത്തും വെയിലത്തും ഒന്നും കളിക്കാതെ
പാച്ചുവിന്റെ ആദ്യ സ്കൂള്‍ അവധിക്കാലം തീര്‍ന്നു...
കടലില്‍ കുളിച്ചതും കടല്ക്കരയില് മണ്ണുമാന്തിക്കളിച്ചതും
പാച്ചു ആസ്വദിച്ചിരിക്കും - ഞാനെന്നെ ആശ്വസിപ്പിക്കുന്നു!
13 comments:
ഇന്നത്തെ ഫ്ലാറ്റ് സംസ്കാരന്‍ മണ്ണുമായി ബന്ധമില്ലാത്ത കുട്ടികളെ സൃഷ്ടിക്കുന്നു. അവര്‍ പിന്നീട് നാടുമായും വീണ്ടുമായും ബന്ധമില്ലാത്ത വലിയവരായി വളരുന്നു അഥവാ വരളുന്നു.
കലികാല വൈഭവം തന്നെ !!!!!
പാവം പാച്ചു. ഇനി നാട്ടില്‍ ചെല്ലുമ്പോള്‍ മണ്ണില്‍ കളിക്കാന്‍ ധാരാളം അവസരങ്ങള്‍ കൊടുക്കണം കേട്ടോ.
hai, paacchu..
നമ്മളൊക്കെ മണ്ണില്‍ കളിച്ചല്ലേ വളര്‍ന്നത്?നമ്മുടെ മക്കള്‍ക്ക് ആ ഭാഗ്യമില്ലാതെ പോയി...!!
നാട്ടില്‍ ചെല്ലുമ്പോ,കളിക്കാം കേട്ടോ പാച്ചൂസ്
ഇന്നത്തെ പാച്ചുമാരുടെ അവസ്ഥ..
അടുത്ത അവധിക്കാലം പാച്ചുവിന് മണ്ണിലും വെള്ളത്തിലും കളിക്കാനും തുമ്പിയെ പിടിക്കാനും പൂക്കള്‍ പറിക്കാനും ഊഞ്ഞാലാടാനും മണ്ണപ്പം ചുടാനും അങ്ങിനെ എല്ലാം ആസ്വദിക്കാന്‍ ഇടവരുത്തട്ടെ.. അതുവരെ പാച്ചൂട്ടി മിടുക്കിയായി പഠിക്കണം കേട്ടൊ
പാച്ചൂട്ടീ..
ഉപ്പാന്റെ ഓഫീസില്‍ മണ്ണില്ല, പക്ഷേങ്കില് തലക്കകത്തു നല്ലോണം മണ്ണുണ്ട്, ബാരി ബാരി കളിച്ചോട്ടാ..;)
ചാത്തനേറ്: മഴവെള്ളത്തില്‍ കടലാസുതോണി വിടാന്‍ പാച്ചൂനു അവസരം കൊടുക്കാവോ?
ഓടോ: ഡേയ് പ്രയാസി. പാച്ചൂന്റെ കൈ ചീത്തയാക്കരുത്. കളിമണ്ണ് ഒരുമാതിരി കൊഴകൊഴാന്ന് കൈയ്യിലൊക്കെ പറ്റിപ്പിടിച്ചിരിക്കും...
പാവം പാച്ചു.
അടുത്ത അവധിക്കാലത്തെങ്കിലും, പാച്ചൂനെ നാട്ടില്‍ കൊണ്ടുവരണേ. പാവം, മണ്ണിലൊക്കെ കളിക്കട്ടെ.
മണ്ണും മഴയും ഒക്കെ കൂടുതല്‍ നഷ്ടമാകുന്നത് പ്രവാസികുഞ്ഞുങ്ങള്ക്കാണ്. സാരമില്ല. അടുത്ത അവധിക്കാലമെങ്കിലും പാച്ചൂന് നാട്ടില്‍ കളിച്ച് തിമിര്‍ക്കാന്‍ കഴിയട്ടെ...
പ്രയാസി ഒരു സത്യം പറഞ്ഞു... :)
പിന്നെ, ഒരു കാര്യം മറന്നു,
“തിരക്കൊഴിഞ്ഞ ഒരു ദിവസം ഓഫീസിലേക്ക് കൂടെ കൂട്ടിയപ്പോള്‍ പാച്ചു ചോദിച്ചു..”
അല്ലാ; എന്നാ തിരക്കൊഴിയാത്ത ദിവസം???? :)
Malathi and Mohandas
Raindrops
ഗോപക് യു ആര്
smitha adharsh
കുഞ്ഞന്‍
പ്രയാസി
കുട്ടിച്ചാത്തന്
ശ്രീ
Typist | എഴുത്തുകാരി
Sharu
വായിച്ച, അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാവര്ക്കും നന്ദി :)
ചിലതെല്ലാം നേടുമ്പോള്‍ നമുക്ക് ചിലതെല്ലാം നഷ്ടമാകുന്നു... അതില്‍ കുഞ്ഞുങ്ങളും മുതിര്‍ന്നവരും എല്ലാം പെടുന്നു.
ഇക്കഴിഞ്ഞ അവധിക്കാലത്ത് പാച്ചുവിന് മണ്ണില്‍ കളിക്കാനാവാതെ പോയെങ്കിലും കഴിഞ്ഞ തവണ അങ്ങിനെ ആയിരുന്നില്ല... നാട്ടില്‍ പോയപ്പോള്‍ എടുത്ത ഒരു വീഡിയോ ക്ലിപ്പ് ഇവിടെ
പ്രയാസിക്കും കുട്ടിച്ചാത്തനും ഷാരുവിനും പ്രത്യേകം നന്ദിണ്ട്ട്ടാ... (വെച്ചിട്ടുണ്ട്)
:)
പാച്ചുവിന്റെ ബ്ലോഗില്‍ എനിക്കേഷടവും പിടിച്ചത്
ആധുനീകചിത്ര രചനയെ വിമര്‍ശിക്കാന്‍ പറ്റിയ സിമ്പിള്‍ ചൈല്‍ഡ് ലൈക്ക്
Post a Comment