Tuesday, March 17, 2009

പാച്ചു

രാജിവെച്ച മന്ത്രി ശ്രീ. മാത്യു ടി തോമസ് വീട്ടില്‍ ചെന്ന് കയറുന്ന നേരത്ത് മക്കള്‍ അദ്ദേഹത്തെ സ്വീകരിക്കുന്ന രംഗമാണ് വാര്‍ത്തയില്‍...

'ഇക്കാ നോക്ക്...' പാച്ചുവിനെ ചൂണ്ടി ഭാര്യ പറഞ്ഞു...

പാച്ചുവിന്റെ മുഖത്ത് ഭയങ്കര സന്തോഷവും ചിരിയും... അച്ഛന്റേയും മക്കളുടേയും ആ അടുപ്പം, അവളത് ശരിക്കും ആസ്വദിക്കുകയാണെന്ന് ഞങ്ങള്‍ക്ക് തോന്നി...

'പാച്ചു എന്തിനാ ചിരിക്കുന്നത്...' അതേ പറ്റി പാച്ചു എന്തു പറയും എന്നറിയാനായി പാച്ചൂന്റെ ഉമ്മ ചോദിച്ചു...

'ഉമ്മാ... ആ കുട്ടിക്കെത്ര മുട്യാ...'

(മുടി തഴച്ച് വളരുന്ന കാര്യം പറഞ്ഞാണ് കുറച്ചെങ്കിലും പച്ചക്കറി പാച്ചുന്റെ വയറ്റിലോട്ട് ചെല്ലുന്നത്)

* * * * * *

'പാച്ചൂന് ഇന്നലത്തേക്ക് നാലര വയസ്സായി...'

കാലത്തിന്റെ വേഗത്തെക്കുറിച്ച് ആശ്ചര്യപ്പെടുകയായിരുന്നു ഞങ്ങള്‍...

അടുത്തിരുന്ന പാച്ചുവിന്റെ സംശയം...

'അപ്പോ ഇന്നോ?'

* * * * * *

അമ്മിഞ്ഞ കുടിക്കുന്ന വാവ ഇടയ്ക്കിടെ താത്താനെ നോക്കും ചിരിക്കും, വീണ്ടും അമ്മിഞ്ഞ നുണയും... ഇതാവര്‍ത്തിച്ച് കൊണ്ടിരുന്നപ്പോള്‍ താത്തയുടെ ഡയലോഗ്...

'നീ വല്യെ ഗെമൊന്നും കാണിക്കണ്ട... ഞാന്‍ കുടിച്ചേന്റെ ബാക്ക്യാണ് നീ കുടിക്കുന്നത്'

13 comments:

മുസ്തഫ|musthapha said...

'പാച്ചൂന് ഇന്നലത്തേക്ക് നാലര വയസ്സായി...'

കാലത്തിന്റെ വേഗത്തെക്കുറിച്ച് ആശ്ചര്യപ്പെടുകയായിരുന്നു ഞങ്ങള്‍...

അടുത്തിരുന്ന പാച്ചുവിന്റെ സംശയം...

'അപ്പോ ഇന്നോ?'

പ്രിയ said...

'നീ വല്യെ ഗെമൊന്നും കാണിക്കണ്ട... ഞാന്‍ കുടിച്ചേന്റെ ബാക്ക്യാണ് നീ കുടിക്കുന്നത്'

ഹഹഹഹ മതി ഇതു മതി. ന്റെ പാച്ചൂ :) :)

nandakumar said...

അപ്പോ ഇന്നൊ??
ഹഹഹഹ.. :)

sHihab mOgraL said...

പാച്ചൂ...... :)

aneeshans said...

its so happy to see u r happy moments in life. stay always happy.



sorry for english

Shaf said...

ഹഹഹഹ.. :)
--
ഐശ്വര്യമെന്നത് ജീവിതവിഭവങ്ങളുടെ സമൃദ്ധിയല്ല; യഥാര്‍ത്ഥ ഐശ്വര്യം ആത്മസം‌തൃപ്തിയാണ്.- മുഹമ്മദ് നബി (pubh)

smitha adharsh said...

അത് കലക്കി..ഇവിടേം ഒരാള് പച്ചക്കറി കഴിക്കുന്നത്‌ മുടി വളരാനാ..

kichu / കിച്ചു said...

കൊള്ളാം പാച്ചുട്ട്യേ..

കുഞ്ഞന്‍ said...

മിടുക്കി..പാച്ചുവിന്റെ പപ്പായും ഇതു പോലെ പറഞ്ഞിരിക്കും നീ വല്യ ഗമയൊക്കെ കാണിക്കേണ്ടാ......

എന്റെ പപ്പാ..പപ്പാ ..എന്നെ ഒന്നും പറയല്ലേ,ചുമ്മാ...

[ nardnahc hsemus ] said...
This comment has been removed by the author.
[ nardnahc hsemus ] said...

ശരിയ്ക്കും ചിരിപ്പിച്ചു!!!
പാച്ചു-ദ-ലാഫ്റ്റര്‍ ക്വീന്‍
:)

മാനസ said...

അച്ചോടാ ചക്കരേ....
[നമ്മള്‍ ആരെങ്കിലും ഇതേക്കുറിച്ച് ഓര്‍ത്തിട്ടുണ്ടോ??അല്ലെ?]

Sayuri said...

Quick witted. :))